ജി.എൽ..പി.എസ് നൊട്ടപുറം

  മലപ്പ‍ുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പ‍ൂച്ചോലമാട് പ്രദേശത്തെ ഒരു സ്ഥലമാണ് നൊട്ടപ്പുറം.വളരെ ശാന്ത സുന്ദരമായ ഒരു നാട്ടിൻപുറം തന്നെയാണ്  നൊട്ടപ്പുറം..
   ഭൂമിക്കൊരു കുട കണക്കേ വിശാലമായ ശാഖകൾ വിരിച്ച് എല്ലാവർക്കും തണലും തണുപ്പും നൽകി നിൽക്കുന്ന ആൽമരം തന്നെയാവും ആദ്യം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുക.പ്രീ പ്രൈമറിയും ലോവർ പ്രൈമറിയും ഉൾപ്പെടുന്ന നമ്മുടെ വിദ്യാലയം നെട്ടപ്പുറം ഗ്രാമത്തിന് ഒരു മുതൽക്കൂട്ടാണ്.

ഭൂമിശാസ്ത്രം

ഒരു ചെറു കുന്നിൽ മുകളിൽ പുറം കാഴ്ചകളിൽ നിന്ന് ഒതുങ്ങി നിൽക്കുന്ന നൊട്ടപ്പുറം ജി.എൽ.പി സ്കൂൾ 1974 ൽ ആണ് പിറവി കൊണ്ടത്.ഇവിടത്തെ നാട്ടുകാർ ഈ വിദ്യാലയത്തിൽ തന്നെ പഠിച്ചു വളർന്നവരാണ്.സ്കൂളിൻ്റെ പരിസരത്ത് കൃഷിയിടങ്ങൾകാണാൻ സാധിക്കില്ലെങ്കിലും.അധികം അകലെ അല്ലാതെ വെട്ടുതോട് എന്ന പേരിൽ ജലസമൃദ്ധമായ ഒരു തോടും ധാരാളം കൃഷിയിടങ്ങളും കാണാൻ കഴിയും.

പൊതു സ്ഥാപനങ്ങൾ

നൊട്ടപ്പുറത്തിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി വേങ്ങര എന്ന സ്ഥലത്ത് സബ്ട്രഷറി,എ. ഇ ഒ ഓഫീസ്, ബാങ്കുകൾ, ആശുപത്രികൾ തുടങ്ങി ധാരാളം പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.