ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/രോഗം വില്ലനും പിന്നെ

രോഗം വില്ലനും പിന്നെ...

ഇന്ന് മനുഷ്യർ വീട്ടിലടങ്ങി...
അവർക്കാനന്ദം ധ്യാനത്തിലും പ്രാർത്ഥനയിലും...
അങ്ങനെ അവർക്ക് സുഖം...
ഭൂമി അവരുടെ മുറിവുണക്കി.
അവർ ഭൂമിയെയും ശരിപ്പെടുത്തി,
എന്നാലും ചിലർ പോയി...
അവർക്കു വേണ്ടി ദുഃഖിച്ചു...
പിന്നെ ഇവർ പുതുവഴികൾ കണ്ടെത്തി.

ഈ സമയം ചിലർ
വായനയും പഠിപ്പും മൊബൈലിലൊതുക്കി.
വാട്ട്സാപ്പും യൂട്യൂബും ഗർജിച്ചു തുടങ്ങി...
ചാറ്റിനും കമ്മൻറിനും തെല്ലും കണക്കില്ല.
ടിക്ടോക്കും പഠിച്ചു.
ഇടക്കൊരു വിശ്രമം.
ഇടവേളയിൽ ഭക്ഷണം.
കളിയും കാര്യവും തുല്യം.
അവർ ജീവിതം പഠിച്ചിട്ടും ഇവർ മാറിയില്ല...

 

ഫാത്വിമ ഫിദ കെ
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത