മരം ഒരു വരം
സോനു വിൻറെ വീട്ടിനടുത്ത് ഒരു വലിയ മാവുണ്ടായിരുന്നു. സോനുവിൻറെ കുട്ടിക്കാലത്ത് അവനും അവൻറെ കൂട്ടുകാരും കളിച്ചിരുന്നത് മാവിൻചുവട്ടിൽ ആയിരുന്നു. അതിൽ നിന്നും വീണു കിട്ടുന്ന മാമ്പഴം കഴിച്ച് അവർ വിശപ്പകറ്റുവാൻ ആയിരുന്നു. അങ്ങനെ സോനു വലുത് ആയതോടെ മാവിനു വയസ്സായി. അതിൽ മാമ്പഴം കായ്ക്കാത്തയായി. അങ്ങനെയിരിക്കെ അവൻ അതിനെ മുറിച്ചു വിൽക്കാൻ തീരുമാനിച്ചു' അങ്ങനെ മഴുവും ആയി ആളുകളെത്തി. ഇതുകണ്ട് ആ മരത്തിൻറെ മുകളിൽ കഴിയുന്ന പക്ഷികളും തേനീച്ചയും മൃഗം മറ്റുള്ളവയും മരം മുറികാത്തിരിക്കാൻ സോനു വിനോട് അപേക്ഷിച്ചു. എന്നിട്ടും ഒരു കുലുക്കവുമില്ലാതെ സോനു അതും മുറപ്പിച്ചു. പക്ഷികളെല്ലാം വേറെ മരം തേടി പോയി. സോനു ആകട്ടെ പിന്നീട് വളരെയധികം ചൂട് സൂര്യനിൽനിന്നും അനുഭവപ്പെടു. അവൻ ആ മരം മുറിച്ച് നഷ്ടബോധം ആയി തോന്നുകയും ചെയ്തു. നമ്മുടെ ഭൂമിയിൽ മനുഷ്യർക്ക് മാത്രമല്ല ജീവിക്കാനുള്ള അവകാശം എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണെന്ന് ബോധ്യമായി
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|