ഡ്രോണിൽ തട്ടി പൊട്ടിയ പട്ടം
സ്കൂൾ പൂട്ടിയാൽ പിന്നെ ഞങ്ങൾ പല കളികളും കളിക്കാറുണ്ടായിരുന്നു. ഇപ്പൊ കൂട്ടുകാർ ആരും പുറത്തിറങ്ങാറില്ല,കൊറോണക്കാലല്ലേ.....!!! അതുകൊണ്ട് ഞാനും കാക്കയും കൂടി പട്ടം പറത്താൻ തീരുമാനിച്ചു. അടുത്ത വീട്ടിലെ മൻസൂർക്ക നല്ല പട്ടങ്ങൾ ഉണ്ടാക്കും. കടലാസും ഈർക്കിലുമൊക്കെയായി
ഞങ്ങൾ മൻസൂർക്കാന്റെ വീട്ടിലെത്തി .കാക്ക ഞങ്ങൾക്ക് നല്ല ഭംഗിയുള്ള പുള്ളി വാലോടുകൂടിയ രണ്ട് പട്ട ങ്ങൾ ഉണ്ടാക്കി തന്നു . "നല്ല കാറ്റുണ്ട് വേഗം വാ" എന്റെ കയ്യിൽ പിടിച്ചു വലിച്ച് കാക്ക പാടത്തേക്ക് ഓടി.സാധാരണ പാടത്തൊക്കെ ധാരാളം ആളുകൾ ഉണ്ടാവാറുണ്ട്. എന്നാൽ കൊറോണ വന്നതിൽ പിന്നെ ആരുമില്ല. ഞങ്ങൾ പട്ടം പറത്താൻ തുടങ്ങി കാക്കാന്റെ പട്ടം പൊങ്ങി പൊങ്ങി പോകുകയാണ്. എനിക്കാണെങ്കിൽ പട്ടം പറത്തി നല്ല പരിചയം ഇല്ല. പൊങ്ങികിട്ടാനാണ് പണി പൊങ്ങി കഴിഞ്ഞാൽ പിന്നെ രസാണ് വെറുതെ നൂല് അയച്ച് അയച്ച് കൊടുത്താൽ മതി . " നീ ഇത് പിടിക്ക് ഞാൻ പൊക്കി തരാം " കാക്ക പറഞ്ഞു അങ്ങനെ ഞാൻ കാക്കാന്റെ പട്ടത്തിന്റെ നൂലും പിടിച്ചു നിന്നു .കാക്ക എന്റെ പട്ടം പൊക്കാനുള്ള ശ്രമമാണ്. പെട്ടെന്നാണ് ദൂരെ നിന്നൊരു ശബ്ദം അത് അടുത്തടുത്ത് വന്നു. കാക്ക വിളിച്ചുപറഞ്ഞു "സമ്മാസേ ഓടിക്കോടാ" എനിക്കൊന്നും മനസ്സിലായില്ല ഞാൻ കാക്കാന്റെ പിന്നാലെ ഓടി വീട്ടിലെത്തി.
"അത് പോലീസിന്റെ ഡ്രോണാ, പറക്കുന്ന ക്യാമറ ഓടിയകൊണ്ട് നമ്മൾ രക്ഷപ്പെട്ടു ഇല്ലെങ്കിൽ നമ്മളെ അവർ പിടിച്ച് കൊണ്ടുപോയേനെ"
കാക്ക പറഞ്ഞു. കുറച്ചുകഴിഞ്ഞ് പട്ടം തിരഞ്ഞ് എത്തിയ ഞങ്ങൾക്ക് പട്ടത്തിന്റെ പൊടിപോലും അവിടെങ്ങും കാണാൻ കഴിഞ്ഞില്ല. അതുവഴി വന്ന മൻസൂർക്ക പറഞ്ഞു "നിങ്ങളുടെ പട്ടം ഡ്രോൺ കൊണ്ടു പോയിട്ടുണ്ടാകും."
സാങ്കേതിക പരിശോധന - nija9456 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|