കാലമേ നീ എങ്ങോട്ടാ
സഞ്ചാരം ഇത് എങ്ങോട്ടാ
പഴയ കാലത്തേക്കാണോ
പുതിയൊരു ലോകം കാണാനോ
നാടിനു ശാന്തത തിരികെ തന്നു
ആർഭാടങ്ങൾ നിർത്തലാക്കി
മലിനീകരണം കുറഞ്ഞു തുടങ്ങി
തിക്കും തിരക്കും ഇല്ലാതാക്കി
നാടിനു ശാന്തത തിരികെ തന്നു
നിൻ സഞ്ചാരം കഴിഞ്ഞെന്നാൽ
തിരികെ തരണം പഴയ ദിനം
കൂട്ടുകാരോടൊത് കളിക്കണം
സ്കൂളിൽ ചെന്ന് പഠിക്കേണം
അക്ഷര മുത്തുകൾ വിളയിക്കേണം
കൊറോണ എന്നൊരു പേരിൽ നീ
ഞങ്ങളെ സൗഹൃദം ചിതറിക്കല്ലേ