24 .7. 2023തിങ്കളാഴ്ച ഗണിത ക്ലബ്ബിന്റെയും മറ്റു ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.ക്ലബ്ബ് തല ഉദ്ഘാടനം നിർവഹിച്ചത് ശ്രീ എം കെ ഗോപിമാഷ് ആയിരുന്നു.ഈ പരിപാടിയിൽ അധ്യക്ഷ സ്ഥാന വഹിച്ചത് ബഹുമാനപ്പെട്ട HM റസിയ ടീച്ചർ ആയിരുന്നു.നന്ദി പ്രകാശിപ്പിച്ചത് സ്മീതീഷ് മാഷ് ആയിരുന്നു.

       തുടർന്ന് ഗണിത ക്ലബ്ബ് രൂപീകരിക്കുന്നതിൻ്റെ മുന്നോടിയായിഓരോ ക്ലാസിൽ നിന്നും കുട്ടികളെ തിരഞ്ഞെടുക്കപ്പെട്ടു.3, 4, 5ക്ലാസിലെ കുട്ടികളെയാണ്ഗണിത ക്ലബ്ബിലെ അംഗങ്ങളായി തിരഞ്ഞെടുത്തത്.തുടർന്ന് 8.8 .2023 ന് ഉച്ചയ്ക്ക് 3 .30ന് ഗണിത ക്ലബ്ബ് അംഗങ്ങളുടെ യോഗം ചേർന്നു. പ്രസ്തുത യോഗത്തിൽ ഗണിത ക്ലബ്ബ് രൂപീകരിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി.യോഗത്തിൽ എല്ലാ ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.
       ജ്യാമിതിയ പാറ്റേണുകൾ ഗണിതശാസ്ത്രത്തിലെ ആശയങ്ങൾ ഉപയോഗിച്ച് വരയ്ക്കാൻ കഴിയും.  ഇത്തരത്തിലുള്ള ചിത്രങ്ങൾ വരയ്ക്കാൻ കുട്ടികൾക്ക് പരിശീലനം നൽകിവന്നു.   തുടർന്ന് സബ്ജില്ലാതലത്തിൽ മത്സരിക്കുകയും Aഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.
       28. 11 . 23 ന് ചൊവ്വ ഉച്ചയ്ക്ക് രണ്ടുമണിക്ക്ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽകുട്ടികൾക്കും രക്ഷിതാക്കൾക്കുമായിഗണിത പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു.ശില്പശാലയിൽ സംഖ്യാ പോക്കറ്റ് നിർമ്മാണം, ക്ലോക്ക് നിർമ്മാണം, വിവിധ ഗണിത പഠനോപകരണങ്ങൾ എന്നിവ നിർമിച്ചു.
       ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഒരു ഗണിത ക്വിസ് മത്സരം ക്ലാസ്സ് തലത്തിലും, സ്കൂൾ തലത്തിലും സംഘടിപ്പിച്ചു. ക്വിസ്മത്സരത്തിൽഒന്ന് ,രണ്ട്, മൂന്ന് സ്ഥാനം കിട്ടിയകുട്ടികൾക്ക് സമ്മാനവും നൽകി.ഗണിത ക്ലബ്ബിലെ അംഗങ്ങളെ ഉൾപ്പെടുത്തി ഗണിത പസിലുകൾ തയ്യാറാക്കി വന്നു.