കഴുകൂ കഴുകൂകൈകൾ നാം
കഴുകൂ മുഖവും കാലുകളും
വൃത്തിയായി നടക്കുകിൽ നാം
എതിരിടുമേതൊരു വൈറസിനെയും
സംരക്ഷിക്കൂ പ്രകൃതിയും മരവും
മണ്ണും ജലവും അതുപോലെ
മടങ്ങിവരിക കൃഷി ചെയ്തിടാൻ
മണ്ണിൽ പൊന്നു വിളയിക്കാൻ
അനുസരിക്കുക നിയമങ്ങൾ നാം
വെറുതെ റോഡിൽ ഇറങ്ങാതെ
കൊറോണ എന്ന മാരിയിൽ നിന്നും
രക്ഷനേടാം നമുക്കൊന്നായി