മനുഷ്യൻ


മനുഷ്യൻ എന്ന മനോഹര പദത്തെ വികൃതമായ് മാറ്റിയില്ലേ മാനവാ നീ...
മനുഷ്യത്വമെല്ലാം മാറ്റി വെച്ചിട്ടവൻ മനുഷ്യനാണെന്നഹങ്കരിച്ചീടുന്നു ....
അമ്മ പെങ്ങമ്മാരെ തിരിച്ചറിയാത്തവൻ;
 തെരുവോര ബാല്യങ്ങളെ വലിച്ചു കീറി
തെല്ലലി വോലുമവനിൽ നിന്നകന്നു പോയി.
പ്രകൃതിയെ ജീവജാലങ്ങളെ ക്രൂരമായ് നീവെട്ടിമാറ്റിടുന്നു.
ക്രൂരനാം മനുഷ്യന്റെ ചെയ്തിക്കുപകരമായ്
പ്രകൃതി പ്രതികാര ദാഹിയായ് മാറിടുന്നു.
പ്രളയമായ് വന്നെല്ലാം കവർന്നിട്ടും മനുഷ്യാ ,നീ മാത്രമെന്തേ മാറിയില്ല.
വെട്ടിപ്പിടിക്കാൻ ആർത്തിക്കാട്ടുമ്പോഴും നിനക്കായ് വെട്ടുന്നതാറടി മണ്ണുമാത്രം.
 മനുഷ്യ നീയെന്നുമല്ലെന്ന് കാണിക്കാനായ് നേത്രത്താൽ കാണാൻ കഴിയാത്ത ഒരു കുഞ്ഞു ജീവി വേണ്ടിവന്നില്ലേ.
അതേ" കൊറോണ വേണ്ടി വന്നില്ലേ
എല്ലാം അതിജീവിച്ച് നാം തിരിച്ചു വന്നാൽ
ഇനിയെങ്കിലും നീയൊരു മനുഷ്യനാകു.
 

അഭിനവ് വി വി
4 A ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത