പരക്കെ പരക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹ്യത്തേ
പുറത്തേക്ക് പോകേണ്ട ലാപ് ടോപ്പ് തുറന്നാൽ
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമെല്ലാ മതിൽ കണ്ടിരിക്കാം
മറക്കല്ലേ കൈ വൃത്തിയാക്കുവാനും
ഇടയ്ക്കെങ്കിലും വ്യത്തിയാക്കൂ കരം താൻ
തൊടേണ്ടാ മുഖം മൂക്കു മക്കണ്ണു രണ്ടും
മടിക്കാതെ മാസ് കിടണം
തെല്ലിടയ്ക്കെങ്കിലും നീ പുറത്തേക്ക് പോയാൽ