പൂവാറൻതോട്

 
പൂവാറൻതോട്

കൂടരഞ്ഞി പഞ്ചായത്തിലെ മലയോര ഗ്രാമമായ പൂവാറൻതോട് പ്രകൃതി സൗന്ദര്യത്താൽ ശ്രദ്ധേയമായ നാടാണ്.

മഞ്ഞിൻ പുതപ്പണിഞ്ഞ മലനിരകളും അരുവികളും പച്ചപ്പണിഞ്ഞ ഭൂപ്രദേശവും പൂവാറൻതോടിനെ മറ്റു ഗ്രാമങ്ങളിൽ നിന്നും

വ്യത്യസ്തമാക്കുന്നു. വിനോദ സഞ്ചാരികളെ ഈ ഗ്രാമത്തിലേക്കു ആകർഷിക്കുന്നതിൽ ഇവിടുത്തെ കൃഷിക്കും ഒരു പ്രധാന പങ്കുണ്ട്.

ഫാം ടൂറിസത്തിന്റെ വലിയൊരു സാധ്യത തുറന്നിടുന്ന ഗ്രാമം കൂടിയാണ് പൂവാറൻതോട്

ഉടുമ്പുപാറ

പൂവാറൻതോടിലെ ഒരു പ്രധാന വിനോദസഞ്ചാര പ്രദേശമാണ് ഉടുമ്പുപാറ .ഓരോ ദിവസവും ഒട്ടനേകം ആളുകളാണ്

ഉടുമ്പുപാറയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നത് .

പ്രധാന കാർഷിക വിളകൾ : തെങ്ങ് ,കവുങ്ങ് ,ജാതി ,കൊക്കോ,കാപ്പി  ഏലം മുതലായവയാണ്‌ .

ഇവിടുത്തെ കാലാവസ്ഥ ഈ കാർഷിക വിഭവങ്ങളുടെ വളർച്ചക്ക് വളരെ അനുയോജ്യമാണ് .

പ്രധാന പൊതു സ്ഥാപനങ്ങൾ :തപാൽ ആഫീസ് പൂവാറൻതോട് ,ഇത്‌ മാത്രമാണ്‌ പ്രധാന പൊതുസ്ഥാപനമായി ഇവിടെ ഉള്ളത് .

 
G.L.P.S POOVARNTHODE

വിദ്യാഭ്യാസ സ്ഥാപനങ്ങൾ :ഗവണ്മെന്റ് എൽ .പി .സ്‌കൂൾ പൂവാറൻതോട്.

ആരാധനാലയങ്ങൾ :സെന്റ് മേരീസ് ചർച്ച് പൂവാറൻത്തോട്