വർണശബളമായ പ്രവേശനോൽസവം

പുള്ളന്നൂർ ന്യൂ ജി എൽ പി സ്കൂളിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനോൽസവം ഉൽസവപ്രതീതിയിൽ സംഘടിപ്പിച്ചു. കുരുന്നുകളെ വളരെ ആവേശപൂർവമാണ്

അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് സ്വീകരിച്ചത് . ശിങ്കാരി മേളത്തിൻറെ

അകന്പടി പ്രവേശനോൽസവത്തിന് കൊഴുപ്പേകി. പുതിയ പ്രതീക്ഷകളുമായി എത്തിയ

കുരുന്നുകൾക്ക് വർണാഭമായ വിദ്യാലയാന്തരീക്ഷം മധുരാനുഭവമായി. വാർഡ് മെംബർ വി.പി.എ സിദ്ധീഖ് ഉൽഘാടനം നിർവഹിച്ചു.പ്രധാന അധ്യാപകൻ സുരേഷ് ബാബു പികെ സ്വാഗതം പറഞ്ഞു. പി. ടി.എ പ്രസിഡൻറ ് അബ്ദുൽ‍ ഹകീം വി. പി അധ്യക്ഷ പദം അലങ്കരിച്ചു. യാസർ മാസ്റ്റർ ശാന്ത ടീച്ചർ , ,അനീസ് മാസ്റ്റർ ഫാത്തിമ ടീച്ചർ ,റാഷിയ ടീച്ചർ

, ,റസ് ല ടീച്ചർ , ലിഷ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
പായസ വിതരണത്തോടെ പരിപാടി സമാപിച്ചു.

.