ജി.എൽ.പി.എസ് പുള്ളന്നൂർ/എന്റെ ഗ്രാമം
പുള്ളാവൂർ
കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഇരുപത്തി മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുള്ളാവൂർ .ഒരു ചെറിയ നാടാണിതൂ.
ഭൂമിശാസ്ത്രം
കട്ടാങ്ങൽ കൊടുവള്ളി റൂട്ടിൽ ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പുള്ളാവൂരിൽ എത്താം.
ചെറുപുഴ ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. ഈ ഗ്രാമത്തിലെ
പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നാണ് ജി എൽ പി എസ് പുള്ളന്നൂർ.ഈ പ്രദേശത്തുകാരുടെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണിത് .വിവിധ മതസ്ഥരുടെ
ആരാധനാലയങ്ങൾ ഇവിടെ ഉണ്ട്.ഫുഡ്ബോൾ പ്രേമികളാണ് ഇവിടുത്തെ നാട്ടുകാർ .
പൊതുസ്ഥാപനങ്ങൾ
ജി എൽ പി എസ് പുള്ളന്നൂർ
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ജി എൽ പി എസ് പുള്ളന്നൂർ
- നിബ്രാസുൽ ഇസ്ലാം സുന്നി മദ്രസ
- നൂറുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്രസ
ആരാധനാലയങ്ങൾ
- കിഴക്കംപറമ്പ് ജുമാമസ്ജിദ്
- ഇരിങ്ങാടൻ കുന്ന് മഹാവിഷ്ണു ക്ഷേത്രം
- മുഴിപ്പുറത്തു ദേവി ക്ഷേത്രം