സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പശ്ചിമ ഘട്ട താഴ്‌വരയിൽ നിലബൂർ താലൂക്കിൽ കരുവാരക്കുണ്ട് മലയോര മേഖലയിൽ പ്രവർത്തിക്കുന്ന ഗവ.എൽ.പി.സ്‌കൂൾ പയ്യാക്കോട് 1955 നവംബർ 28 നാണ് പ്രവർത്തനം ആരംഭിച്ചത് . ഇന്നത്തെ ഓർത്തഡോൿസ്‌ ചർച്ചിന്റെ സമീപത്തു അവർ സൗജന്യമായി നലകിയ കെട്ടിടത്തിൽ ആണ് തുടക്കം .പിന്നീട് വാടക കെട്ടിടത്തിലേക്ക് മാറി കോഴിക്കോട്ടുകാരനായ എം അച്യുതൻ മാസ്റ്റർ ഏകാധ്യാപകനായാണ് അന്ന് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. രുഗ്മണി വെള്ളോലി എന്ന വിദ്യാർത്ഥിനിയാണ് സ്‌കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ വിദ്യാർത്ഥി .നിലവിലെ കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ 2007 ൽ സ്‌കൂൾ പയ്യാക്കോട്‌ തഅലിമുസ്സിബിയാൻ മദ്രസയിലേക്ക് മാറ്റി . ആ വർഷം തന്നെ പി ടി എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കളിൽ നിന്നും നാട്ടുക്കാരിൽ നിന്നും ധനശേഖരണം നടത്തിയാണ് ഇപ്പോഴുള്ള 10 സെന്റ് സ്ഥലം വാങ്ങിയത് SS A ഫണ്ട് ഉപയോഗിച്ചു 6 ക്ലാസ് മുറിയടങ്ങുന്ന കെട്ടിടം നിർമ്മിച്ചു . 2008 ലാണ് പുതിയ കെട്ടിടത്തിലേക്ക് സ്‌കൂൾ മാറ്റിയത് കരുവാരക്കുണ്ട് പഞ്ചായത്തിലെ കുറഞ്ഞ വിസ്തൃതിയും കുറഞ്ഞ കുട്ടികളും ഉള്ള വിദ്യാലയങ്ങളിലൊന്നാണിത്‌ .2000 ത്തിലധികം പുസ്‌തകങ്ങൾ ഉള്ള ലൈബ്രറി ,സ്മാർട്ട് ക്ലാസ് റൂം ,പൂന്തോട്ടം ,പച്ചക്കറി ത്തോട്ടം എന്നിവയെല്ലാമുണ്ട് .പ്രമുഖ സാഹിത്യകാരൻ സുകുമാർ കക്കാട് ഈ വിദ്യാലയത്തിലെ മുൻ അധ്യാപകൻ ആണ് .