ഭൗതികസൗകര്യങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. ജി.ൽ.പി.സ്. നൂറണ്ണി മികവുറ്റ ഭൗതിക സാഹചര്യങ്ങൾ കാണാൻ കഴിയും. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.

മികച്ച വിദ്യാലയാന്തരീക്ഷം[തിരുത്തുക | മൂലരൂപം തിരുത്തുക]

ജി.ൽ.പി.സ്. നൂറണ്ണി സ്കൂളിന്റെ തനതു ഭംഗി എന്ന് പറയുന്നത് ഇവിടത്തെ ചുറ്റുപാടാണ്. സ്കൂളിന്റെ ഇരുവശങ്ങളിലായി വളർന്നുനിൽക്കുന്ന പച്ചക്കറിത്തോട്ടവും, പൂന്തോട്ടവും വിദ്യാലയത്തെ കൂടുതൽ പ്രകൃതിയോട് ലയിപ്പിക്കുന്നു. ഈ പ്രകൃതി രമണീയമായ അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഊർജ്ജ സ്രോതസ്സ്.

ക്ലാസ് മുറികൾ

ടൈലിട്ട തറകളും വരാന്തയും ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ്, വൈറ്റ് ബോർഡ്, പ്രൊജക്ടർ സംവിധാനം എന്നിവയും ഇവിടെയുണ്ട്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ് മുറികളും പഠന സംബന്ധമായ  ചാർട്ടുകൾ കൊണ്ട് ആകർഷകമാക്കിയിട്ടുണ്ട്. . ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗം കുട്ടികൾക്ക് വളരെ അലങ്കാരമായിത്തീർന്ന ഒരു ക്ലാസ് അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഐശ്വര്യം.

പ്രീ പ്രൈമറി

കുട്ടിയുടെ വിദ്യാലയ ജീവിതം ആരംഭിക്കുന്നത് പ്രീപ്രൈമറി മുതൽ ആണല്ലോ! ക്ലാസ് മുറികൾ അക്ഷരങ്ങളും അക്കങ്ങളും വർണ്ണ ചിത്രങ്ങളും കൊണ്ട് കുഞ്ഞു മനസ്സുകളിൽ കൗതുകം വിടർത്തുന്നു. ശിശു സൗഹൃദ ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ഈ ക്ലാസ് മുറികളെ സമ്പന്നമാക്കുന്നു. അധ്യാപകരുടെ പിന്തുണ കൂടിയാവുമ്പോൾ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷമാണ് ലഭ്യമാവുന്നത്.

ലൈബ്രറി

അറിവിൻറെ ജാലകം തുറന്നു നൽകാൻ ഒരു പുസ്തക കലവറയാണ് ഈ സ്കൂളിലെ ലൈബ്രറി. ഏതു വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ സജ്ജമായി എന്നും ലൈബ്രറി നിൽക്കുന്നു. പുസ്തകങ്ങളുടെ വൻ ശേഖരമാണ് ഈ വിദ്യാലയത്തിലെ സ്ക്കൂൾ ലൈബ്രറിയുടെ തനതായ ഒരു ശൈലി. . കഥകൾ, ചെറുകഥകൾ, നാടൻപാട്ടുകൾ, പഴഞ്ചൊല്ലുകൾ, ജീവചരിത്രങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ തുടങ്ങി സാഹിത്യത്തിലെ എല്ലാ മേഖലകളിലേയും പുസ്തകങ്ങൾ ഗ്രന്ഥശാലയിലുണ്ട്. ഇവയെല്ലാംതന്നെ ഞങ്ങളുടെ കുട്ടികളും, അധ്യാപകരും വളരെയേറെ പ്രയോജനപ്പെടുത്തുന്നു.

ക്ലാസ് ലൈബ്രറി

സ്കൂളിലെ ഗ്രന്ഥശാലയ്ക്ക് പുറമേ ഓരോ ക്ലാസിലും പുസ്തകങ്ങൾ വീതമുള്ള ക്ലാസ് ലൈബ്രറികളും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പിറന്നാൾ ദിനങ്ങളിൽ അവർ ക്ലാസ് ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ എത്തിക്കാറുണ്ട്. കുട്ടികൾ പിറന്നാൾ സമ്മാനമായി നൽകുന്ന പുസ്തകങ്ങൾ ക്ലാസ്സ് റൂം ലൈബ്രറിയിൽ പ്രത്യേകസ്ഥാനം അർവഹിക്കുന്നു.

കുഴൽക്കിണർ

ഈ മഹത് വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഡോക്ടർ എൻ.രാമചന്ദ്രൻ,(കുട്ടികളുടെ സ്പെഷലിസ്റ്റ്) സഹധർമ്മിണി ശ്രീമതി എച്ച്.ഉഷ,ഇവരുടെ പ്രിയപുത്രൻ നവീൻ രാമചന്ദ്രന്റ സ്മരണാർത്ഥം കുഴൽ കിണർ, പമ്പ് സെറ്റ്, ടാപ്പുകൾ എന്നിവ ഈ സ്കൂളിന് സമർപ്പിക്കുന്നു.

പാചകപ്പുര

ശുചിത്വത്തിന്റെ ഉത്തമ മാതൃകയ്ക്ക് ഉദാഹരണമാണ് ഈ വിദ്യാലയത്തിന്റെ പാചകപ്പുര. മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു. .

അവലംബം

  • കുഴൽക്കിണർ നിർമ്മാണം