1919 ൽ തേങ്കുറിശ്ശി കേന്ദ്രീകരിച്ച് രണ്ട് എലിമെന്ററി സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു. ആൺകുട്ടികൾക്കായി ബോർഡ് ബോയ്സ് എലിമെന്ററി സ്കൂൾ വടക്കേത്തറയിലും പെൺകുട്ടികൾക്കായി ബോർഡ് ഗേൾസ് എലിമെന്ററി സ്കൂൾ തെക്കേത്തറയിലും സ്ഥാപിക്കപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ബോധ്യം വരാതിരുന്നതിനാൽ തെക്കേത്തറയിലെ വിദ്യാലയത്തിൽ പെൺകുട്ടികൾ വളരെ കുറവായിരുന്നു.1947 ൽ ഇന്ത്യ സ്വാതന്ത്രമായപ്പോൾ സ്കൂളിനെ ഗവണ്മെന്റ് ഏറ്റെടുക്കുകയും പെൺകുട്ടികൾക്ക് മാത്രമായിരുന്ന തെക്കേത്തറയിലെ വിദ്യാലയം നിർത്തലാക്കി വടക്കേത്തറയിലുള്ള വിദ്യാലയത്തിൽ അധ്യയനം തുടരാൻ അനുവദിക്കുകയും ചെയ്തു.അഞ്ചാംതരെ വരെയുള്ള ഈ വിദ്യാലയമാണ് ഇന്ന് അറിയപ്പെടുന്ന ജി.എൽ.പി.എസ്.തേങ്കുറിശ്ശി. 1997വരെ വാടകക്കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്നത്.തേങ്കുറിശ്ശി കടുങ്ങം പ്രദേശത്തെ ശ്രീ മല്ലുണ്ണി മക്കൾ ശങ്കരൻകുട്ടിയും ,ജയരാജനും സ്ഥലം സർക്കാരിലേക്ക് 1997 ഏപ്രിൽ 2ന് സൗജന്യമായി നൽകിക്കൊണ്ട് രജിസ്റ്റർ ചെയ്തു. തേങ്കുറിശ്ശി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും , എസ്.എസ്.എ യുടെയും വിവിധ പദ്ധതികളിലൂടെ വിദ്യാലയത്തിന്റെ ഭൗതിക പുരോഗതി ഉറപ്പുവരുത്തുന്നു.