🌟നല്ല നാളേക്കായി🌟 [കവിത]

പ്രിയമുള്ള കൂട്ടുകാരെ സ്നേഹമുള്ള കൂട്ടുകാരെ നിങ്ങളറിയുക കാലം ഇനിയും കടന്നീടേണം

നന്നായി പഠിച്ച് മിടുക്കരാകാൻ

പുസ്തകവും പേനയും കൈയിലേന്തുക നാം അറിവിന്റെ പാൽ മധുരം

നുകർനീടുക നാം

അറിഞ്ഞിട്ടുക അറിവിന്റെ പുതിയ ലോകം.

പുസ്തകങ്ങളെ കൂട്ടുകാരായി കൂട്ടീടുക നാം

അറിവ് നേടുക നല്ല നാളിൻ വിളകാക്കുക  നാം.

പുസ്തകങ്ങൾ നമ്മെ നല്ല മനുഷ്യരാക്കും

അറിഞ്ഞിടുക പുസ്തകത്തിൽ മഹത്വങ്ങൾ നാം

നന്മയോടെ വളർന്നീടുക  നല്ല നാളേക്കായി

ദൈവതുല്യം സ്നേഹിക്കുക രക്ഷിതാക്കളെ

അനുസരിക്കുക വിദ്യ പകരും അധ്യാപകരെ

നന്മയോടെ വളർന്നീടുക  നല്ല നാളേക്കായി.