ജി.എൽ.പി.എസ് കൊയ്‌ത്തക്കുണ്ട്/അക്ഷരവൃക്ഷം/പച്ച പുതച്ച ഭൂമി
പച്ച പുതച്ച ഭൂമി
നാം ജീവിക്കുന്ന സുന്ദരമായ ഭൂമി, ഈ ഭൂമിയിൽ നാം എന്തൊക്കെയാണ് കാണുന്നത്? സസ്യങ്ങളും ജീവജാലങ്ങളും
കാണപ്പെടുന്നു .
പ്രകൃതി എന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്. പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യരും നമുക്കിടയിൽ ഉണ്ട്. ഇന്ന് നമ്മൾ വേനൽ കാലത്ത് അധിക ചൂട് അനുഭവിക്കുന്നു. ഇതിന്റെ കാരണക്കാർ നമ്മൾ തന്നെയാണ്. മനുഷ്യൻ , ഭൂമിയെ ആവരണം ചെയ്തിട്ടുള്ള ഓസോൺ പാളിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ നടത്തുന്നു. അത് കാരണമായി ചൂട് പ്രതിദിനം കൂടുന്നു. വായു മലിനീകരണം , പുഴ മലിനീകരണം എന്നിവയൊക്കെ ഉണ്ടാവുന്നു.
പ്രിയരെ ഇത്തരം സംഭവങ്ങൾ ഒരിക്കലും നമ്മളിൽ നിന്നുണ്ടാവരുത്. പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണം. പ്രകൃതിയും അതിലെ സൗഭാഗ്യങ്ങളും നമുക്ക് മാത്രമുള്ളതല്ല. അത് നമ്മുടെ വരുംതലമുറക്ക് കൂടിയുള്ളതാണ്. പ്രകൃതി നമ്മുടെ ജീവസമ്പത്താണ്.
|