മിടുക്കൻ
ഉണ്ണിക്കുട്ടൻ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്.അവന് ഏറെ ഇഷ്ടം അമ്മൂമ്മയോടായിരുന്നു.സ്കൂളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും അവൻ അമ്മൂമ്മയോട് പറയുമായിരുന്നു.ഒരു ദിവസം ഉണ്ണിക്കുട്ടൻ വളരെ സന്തോഷത്തിലായിരുന്നു സ്കൂളിൽ നിന്നും വന്നത്.അമ്മൂമ്മ അവനോടു ചോദിച്ചു,”എന്താ മോനേ ഇത്ര വലിയ സന്തോഷം ?” ഉണ്ണിക്കുട്ടൻ പറഞ്ഞു,”അമ്മൂമ്മേ അമ്മൂമ്മേ.സ്കൂൾ അടച്ചല്ലോ ഞങ്ങടെ സ്കൂൾ അടച്ചല്ലോ.അപ്പോൾ അമ്മൂമ്മ ചോദിച്ചു.”എന്താ കാര്യം ?”അമ്മൂമ്മേ നാടാകെ കോവിദ് 19എന്ന വൈറസ് പട൪ന്നു പിടിക്കുകയാണ്.ഒരു പാടുപേ൪ മരിച്ചു കഴി‍ഞ്ഞിരിക്കുന്നു..ഇനി കൂട്ടുകാരുമായി കളിക്കാലോ........”അപ്പോൾ അമ്മൂമ്മ പറഞ്ഞു.’ഓഹോ ഇതിന് സന്തോഷിക്കുകയാണോ വേണ്ടത്?പാടില്ല മോനേ.മാത്രമല്ല നമ്മൾ വീട്ടിലിരിക്കുകയാണ് വേണ്ടത്.കൈകൾ നന്നായി കഴുകുകയും വേണം"ഉണ്ണിക്കുട്ടൻ പറഞ്ഞു "സോറി അമ്മൂമ്മേ സോറി.”അപ്പോൾ അമ്മൂമ്മ പറഞ്ഞു.’’മിടുക്കൻ.....”
അനുവ൪ണ്ണ കെ
4 ജി.എൽ.പി.എസ് കൂരാറ.കണ്ണൂർജില്ല, പാനൂർഉപജില്ല
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ