സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി എൽ പി സ്കൂളിലെ  ഭൗതിക സൗകര്യങ്ങൾ വളരെ മികച്ചതാണ്‌ . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് മികച്ച ക്ലാസ്റൂമുകളും സ്മാർട്ട് റൂം നിലവിലുണ്ട് . സ്മാർട്ട് റൂമിൽ  കമ്പ്യൂട്ടർ / പ്രൊജക്ടർ സൗകര്യങ്ങൾ ഉൾപ്പെടെ യുള്ള AC റൂം ആണ് . എല്ലാ ക്ലാസ്സ് റൂമുകളും ചിത്രങ്ങൾ വരച്ചു കുട്ടികളുടെ അറിവ്  നിർമ്മിക്കുന്നതിനുള്ള ഒരു സ്രോതസ് ആക്കി മാറ്റിയിട്ടുണ്ട് . ക്ലാസ്സ് മുറികളികളിൽ ശിശു സൗഹൃദ പഠന മേശകളും ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട് .

കുട്ടികൾക്ക് ഇരുന്നു ഭക്ഷണം കഴിക്കുന്നതിനായി ഊട്ടുപുര നിർമിച്ചിട്ടുണ്ട്‌ .കുട്ടികൾക്ക് വേണ്ടഇരിപ്പിടങ്ങളും  പ്ലേറ്റുകളും ഗ്ലാസ്സുകൾ ശുദ്ധ ജലം ലഭ്യമാക്കുന്നതിന് വേണ്ടി വാട്ടർ പ്യൂരിഫയർ എന്നിവയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട് ഈ ഊട്ടുപുരയോട് ചേർന്ന് തന്നെയാണ് അടുക്കളയും സ്ഥിതി ചെയ്യുന്നത് . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളും ഉണ്ട് .

സ്കൂൾ മുറ്റത്തു വിശാലമായ ഒരു ഗ്രൗണ്ട് ,സ്റ്റേജ് എന്നിവയും ഉണ്ട് .

കുട്ടികയുടെ മാനസിക ഉല്ലാസത്തിനായി കളിച്ചു രസിക്കുന്നതിനായി ഒരു പാർക്കും സ്കൂൾ മുറ്റത്തു ക്രമീകരിച്ചിട്ടുണ്ട് . ഇടവേളകളിലും മറ്റും അധ്യാപകർ കുട്ടികളെ പാർക്കിൽ കൊണ്ട് വന്നു കളിപ്പിക്കാറുണ്ട് .ഇത്തരത്തിൽ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും പഠനത്തിനും ആരോഗ്യ ശുചിത്വത്തിനും എല്ലാം ഉതകുന്ന മികച്ച ഭൗതിക സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്