സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളിൽ വളരെയേറെ പിന്നാക്കം നിന്നിരുന്ന പ്രദേശമായിരുന്നു മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ കരേക്കാട്. വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാകണമെന്നും, പുതിയ തലമുറക്ക് അറിവ് നേടാൻ സമീപത്ത് തന്നെ ഒരു വിദ്യാഭ്യാസ സ്ഥാപനം വേണമെന്നുമുള്ള ചിന്ത നാട്ടിലെ ചിലർ പങ്കുവെച്ചു. അതിന്റെ തുടർച്ചയായി മനയങ്ങാട്ടിൽ അബൂബക്ർ ഹാജിയും കാട്ടോട്ടിൽ ബാവുട്ടി ഹാജിയും കൂടി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹമ്മദ് കുട്ടി സാഹിബിനെ സമീപിക്കുകയും നാട്ടിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. സ്കൂളിനാവശ്യമായ സ്ഥലവും ഒരു ഷെഡും സജ്ജമാക്കാൻ അദ്ദേഹം നിർദേശിച്ചു. ഇതനുസരിച്ച് മേൽപറഞ്ഞ രണ്ടാളുകൾക്ക് പുറമെ വെട്ടിക്കാടൻ കുഞ്ഞിപ്പ, സീതിഹാജി, മാട്ടിൽ പോക്കർ തുടങ്ങിയ നാട്ടിലെ പൗരപ്രമുഖർ ഒരു യോഗം ചേർന്ന് ഈ വിഷയം ചർച്ച ചെയ്തു. അങ്ങനെ വെട്ടിക്കാടൻ കമ്മുക്കുട്ടി ഹാജി ചിത്രംപള്ളിയിൽ സ്കൂളിനാവശ്യമായ സ്ഥലം സംഭാവനയായി നൽകി. സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ആലുങ്ങൽ കുഞ്ഞുഹാജിയുടെ സേവനങ്ങൾ പ്രത്യേകം സ്മരണീയമാണ്. സ്കൂൾ നിർമാണത്തിന് പ്രദേശത്തെ പല ആളുകളും അവശ്യസാധനങ്ങൾ സംഭാവന ചെയ്തു. കുണ്ടുവായിൽ കുഞ്ഞഹമ്മദ്, മണാട്ടിൽ കുഞ്ഞഹമ്മദ് മുസ്ലിയാർ, കെ.പി ഹസ്സൻ ഹാജി, മാനാത്തിക്കുളമ്പിൽ മാടാമ്പത്ത് മുഹമ്മദ്, ചൗരിയേങ്ങൽ ബാപ്പുക്ക, വി.കെ കുഞ്ഞാലി മുസ്ലിയാർ, പുതുക്കുടി കമ്മു തുടങ്ങിയവർ ഈ ജനകീയ സംരംഭത്തിന് ശക്തി പകർന്നു. തൽഫലമായി കാട്ടോട്ടിൽ കുഞ്ഞഹമ്മദ് ഹാജി ചിത്രംപള്ളിയിൽ സ്കൂളിന് തറക്കല്ലിട്ടു. 1973-74 അധ്യയന വർഷത്തിൽ ശ്രീ ശ്രീധരൻ മാസ്റ്റർ ഏകാധ്യാപകനായി ക്ലാസുകൾ ആരംഭിച്ചു. അധികം താമസിയാതെ താൽക്കാലിക ഷെഡ് തകർന്നുവീണതിനെ തുടർന്ന് 11 വർഷത്തോളം തൊട്ടടുത്തുള്ള മദ്റസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് എൻ.ആർ.ഇ.പി പദ്ധതി പ്രകാരം ആദ്യ കോൺക്രീറ്റ് കെട്ടിടം നിലവിൽ വന്നു.

ഇന്ന് ഒന്ന്, നാല് ക്ലാസുകളിൽ രണ്ട് ഡിവിഷനുകൾ വീതവും, രണ്ട്, മൂന്ന് ക്ലാസുകളിൽ മൂന്ന് ഡിവിഷൻ വീതവുമുണ്ട്. എല്ലാ ക്ലാസുകളിലെയും ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ബാക്കി മലയാളം മീഡിയവുമാണ്.

പ്രീസ്കൂൾ

സാമ്പത്തികശേഷി കുറഞ്ഞവർക്കും ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറി വിദ്യാഭ്യാസം ലഭ്യമാവണമെന്ന നാട്ടുകാരുടെ താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ പി.ടി.എയുടെ സഹകരണത്തോടെ 2006ലാണ്