അമ്മയാം പ്രകൃതിയെ
ചൂഷണം ചെയ്യും മനുഷ്യ കരങ്ങളെ ...
ഓർത്തില്ല നീ നിന്റെ ഭാവി
ഇല്ല ഇനി ഒരു മടക്കം _
അനുഭവിക്കും അതിൻ അനന്തര ഫലം
തൻ സ്വന്തമല്ല ഒന്നും എന്നത് ,
കാണിച്ചു തന്നും ഈ കാലം .
ഇന്നു നീറുന്ന മുറിവായി മനുഷ്യ വാസം ,
കാലം മായ്ക്കാത്ത മനുഷ്യ സ്പർശം
ആനന്ദിക്കുവിൻ സസ്യ ജാലങ്ങളെ .....
അമ്മ ആഗ്രഹിച്ചത് ഈ നിമിഷം !