കൊറോണ

കൊലയാളി കോവിഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
കുറേയോണം ഉണ്ടവർക്കെന്ത് കൊറോണ
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊല്ലും
ആതുര സേവനത്തിന് മാതൃക ലോകത്തിനേകിടുന്നു
മണ്ണിലെ മാലാഖമാരുള്ള എന്റെ നാട്
അതിജീവനത്തിന്റെ പാതയിൽ നാം
അണപൊട്ടിയൊഴുകും സ്‌നേഹവായ്പായ്‌
നമ്മൾ നേരിടും ഈ മഹാമാരിയെ
കരുതലും കരുത്തുമായ്‌ ഒരുമയോടെ
ഈ മലയാള മണ്ണിൽ നിന്ന് കടക്കൂ നീ കോവിഡെ
ദൈവത്തിന്റെ നാടിൻ വീണ്ടെടുപ്പിനായ്‌

മുഹമ്മദ് അനസ് എ.എസ്
4 B ജി.എൽ.പി.എസ് ഓട്ടുപാറ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത