2022-23 വരെ2023-242024-25


മലയാളം ക്ലബ്

വായന ദിനം, ബഷീർ ദിനം തുടങ്ങി മലയാള ഭാഷയുമായി ബന്ധപെട്ട ദിനാചാരണങ്ങൾ വിപുലമായി സംഘടിപ്പിക്കുകയും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കുട്ടികളുടെ സർഗ്ഗശേഷിയും വായനയും മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ  ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു..

മലയാള സാഹിത്യ ക്വിസ് മത്സരം

 

പത്ര വായന മത്സരം

വായന മൂല

കുട്ടികളിൽ അക്ഷരവും ചിഹ്നവുമുറപ്പിക്കുന്ന മധുരം മലയാളം ക്ലാസുകളും വിജയകരമായി മുന്നേറുന്നു .

സാമൂഹ്യ ശാസ്ത്ര ക്ലബ്‌

വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയവാബോധവും വളർത്താൻ സഹായിക്കുകയും  സമകാലികസാമൂഹ്യ പ്രശ്നങ്ങളോട് അവരുടേതായ    കാഴ്ചപ്പാടുകൾ   രൂപപെടുത്താൻ സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്താൻ ക്ലബ്‌ നേതൃത്വം നൽകുന്നു.

പ്രവർത്തനങ്ങൾ

 

ആഗസ്റ്റ് 15സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം വിപുലമായ രീതിയിൽ കൊണ്ടാടി. ദേശഭക്തി ഗാനം,പ്രസംഗം, റാലി, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷ പകർച്ച , ക്വിസ്മത്സരം,75സ്വാതന്ത്ര സമര സേനാനികളുടെ ജീവചരിത്രം പ്രകാശനം തുടങ്ങി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ  ആഘോഷപൂർവ്വം അരങ്ങേറി.

 

നാഗസാക്കി, ഹിരോഷിമ ദിനങ്ങളിൽ വിദ്യാർഥികൾ, യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്ലകാർഡ് നിർമിച്ച്   യുദ്ധവിരുദ്ധ റാലി നടത്തുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും  ചെയ്തു.

സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ചു ഓസോൺ ദിന  സന്ദേശം  പങ്കുവെയ്ക്കുകയും, ആഗോള താപനം, കലാവാസ്‌ഥ മാറ്റം എന്നിവയെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിക്കുകയും ചെയ്തു. ഓസോൺ പാളിക്ക്  ഹാനികരമാവുന്ന വാതകങ്ങൾ പുറത്തു വിടുന്ന വീട്ടുപകരണങ്ങൾ കണ്ടെത്താൻ വിദ്യാർഥികൾ  സർവേ നടത്തി.

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വമുള്ള ക്ലാസ്സ് ഏത്? സ്കൂൾ തല മത്സരം നടത്തി.പതിപ്പ് നിർമാണം, ചുമർ പത്രിക, പൊതുസ്‌ഥലങ്ങൾ വൃത്തിയാക്കൽ  തുടങ്ങിയവയൊക്കെ  വിദ്യാർത്ഥികൾ  വളരെ ഭംഗിയായി ചെയ്തു.

സ്കൂൾ മാഗസിൻ
സ്കൂൾ പി.ടി.എ