ഊരകം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത് ആണ് ഊരകം .

ഭൂമിശാസ്ത്രം

വടക്കു മൊറയൂർ , നെടിയിരുപ്പ് പഞ്ചായത്തുകൾ .തെക്കു ഒതുക്കുങ്ങൽ , പറപ്പൂർ പഞ്ചായത്തുകൾ .കിഴക്കു മലപ്പുറം മുനിസിപ്പാലിറ്റി , ഒതുക്കുങ്ങൽ പഞ്ചായത്ത് . പടിഞ്ഞാറ് വേങ്ങര , കണ്ണമംഗലം പഞ്ചായത്തുകൾ എന്നിവ ചേർന്ന് ഗ്രാമത്തിന്റെ അതിർത്തികൾ പങ്കിടുന്നു . "മലമടക്കുകൾക്കകത്തു കിടന്ന ഊര് "ആയതു കൊണ്ടാവാം "ഊരകം" എന്ന് അനുമാനിക്കാം .ഊരകം മല പണ്ടുകാലത്ത്‌ പോരാളികളുടെ ഒളിത്താവളമായിരുന്നു . ഈ പഞ്ചായത്തിന്റെ ഭൂമിശാസ്ത്ര സവിശേഷതകളായ കുന്ന് ,പാറ , ചാലുകൾ , തോടുകൾ ,പറമ്പ് എന്നിവയുമായി ബന്ധപ്പെട്ടാണ് ഒട്ടേറെ സ്ഥലനാമങ്ങൾ ഇന്നും അറിയപ്പെടുന്നത്.

വിദ്യാലയങ്ങൾ

 
glps oorakam keezhmuri
  • എ . എം എൽ. പി സ്കൂൾ കുറ്റാളൂർ
  • ജി എൽ പി സ്കൂൾ ഊരകം കീഴുമുറി
  • ജി എം എൽ പി സ്കൂൾ ഊരകം കീഴുമുറി
  • ജി എൽ പി എസ് ഊരകം മേൽമുറി
  • ജി എൽ പി എസ് കാരാത്തോട്

പൊതു സ്ഥാപങ്ങൾ

  • വി സി വായനശാല
  • പബ്ലിക് ഹെൽത്ത് സെന്റർ കുറ്റാളൂർ
  • കുറ്റാളൂർ അംഗനവാടി

ആരാധാനാലയങ്ങൾ

 
kuttaloor jumamasjid
  • കുറ്റാളൂർ മഹാവിഷ്ണു ക്ഷേത്രം
  • കുറ്റാളൂർ ജുമാ മസ്ജിദ്
  • ഊരകം ജുമാ മസ്ജിദ്