കോവിഡ് പടരുന്നു പാരിലാകെ,
നേരിടാൻ നമുക്ക് ഒറ്റക്കെട്ടായ്,
സാമൂഹ്യ വിപത്തായി മാറിടാതെ,
മനുഷ്യ കുലത്തിന്റ അന്തകൻ,
ആകാൻ വിടില്ല ഈ വ്യാധിയെ,
കരുതലോടെ തന്നെ മുന്നേറി,
ഇനിയും ജയിക്കാം നമുക്ക്,
മുടങ്ങാതെ തുടരട്ടെ ഈ അതിജീവനം,
മനസ്സ് കോർത്തു ഭീതി അകറ്റി,
അതി ജീവിക്കുമീ മഹാ മാരിയെ.