ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ദിനാചരണങ്ങൾ/2021-22/റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനാഘോഷം

നമ്മുടെ രാജ്യം റിപ്പബ്ലിക് ആയതിന്റെ 73-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശ്രീ ഗംഗാധരൻ മാസ്റ്റർ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ പ്രശാന്ത് , അധ്യാപക പ്രതിനിധികളായ ശ്രീമതി രജിത, ശ്രീമതി സുമിത എന്നിവരും ആശംസകൾ നേർന്നു. കോവിഡ് മഹാമാരി മൂലമുള്ള ലോക്ഡൗൺ  ആയതിനാൽ കുട്ടികൾക്ക്  പരിപാടികളിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ല. എങ്കിലും പ്രസ്തുത പരിപാടിയുടെ വീഡിയോകൾ ക്ലാസ്തല ഗ്രൂപുകളിൽ നൽകി. മാത്രമല്ല ഗൂഗിൾ മീറ്റ് , വാട്സ് ആപ്പ് തുടങ്ങിയ പ്ലാറ്റുഫോമുകളിൽ ക്ലാസ്തല മീറ്റിങ്ങുകൾ കൂടുകയും കുട്ടികൾ ദേശഭക്തിഗാനങ്ങൾ, സ്വതന്ത്ര സമരവുമായി ബന്ധപ്പെട്ട പ്രസംഗങ്ങൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു.