ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

2022-23 വരെ2023-242024-25


ദേശീയ ശാസ്ത്രദിനം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു.ശാസ്ത്ര ദിനാചരണ പരിപാടികൾ പ്രധാനാദ്ധ്യാപകൻ ശ്രീ .ഗംഗാധരൻ മാസ്റ്റർ ഉത്‌ഘാടനം ചെയ്തു.അധ്യാപകരായ ശ്രീമതി ബിന്ദു, ശ്രീ ജെയിംസ് എന്നിവർ ശാസ്ത്രത്തിന്റെ രീതികളെ കുറിച്ചും,

ഭാരതീയനായ ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ  ഡോ . സി .വി രാമൻനെ കുറിച്ചും വിശദമായ വിവരങ്ങൾ നൽകി. പിന്നീട് നാലാം ക്‌ളാസിലെ  വിദ്യാർഥികൾ വിവിധ പരീക്ഷണങ്ങൾ അവതരിപ്പിച്ചു.ഒന്ന്, രണ്ടു, മൂന്ന് ക്‌ളാസുകളിലെ കുട്ടികൾക്ക് ക്ലാസ്തലത്തിൽ വിവിധ പരീക്ഷണങ്ങൾ ചെയുവാൻ അവസരം നൽകി. എല്ലാ കുട്ടികളും വളരെ സജീവമായി പരീക്ഷണങ്ങളിൽ പങ്കുകൊണ്ടു.