ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ
മുത്തശ്ശി പറഞ്ഞ കാര്യങ്ങൾ അമ്മുവും അച്ചുവും അവരുടെ അച്ഛനും അമ്മയും നഗരത്തിലാണ് താമസം . ഈ വർഷത്തെ അവധിക്കാലം ആഘോഷിക്കാൻ മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുവാൻ തീരുമാനിച്ചിരിക്കുന്നു. മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുമ്പോൾ അവർ പുഴകളും കുന്നുകളും തോടുകളും വയലുകളുമൊക്കെ കണ്ടു . അവയൊക്കെ അവരെ വിസ്മയിപ്പിച്ചു. . അവർ മുത്തശ്ശിയുടെ വീട്ടിൽ എത്തി .മുത്തശ്ശി അവർക്ക് കഞ്ഞി കൊടുത്തു . അപ്പോൾ അമ്മു പറഞ്ഞു "എനിക്ക് കഞ്ഞി വേണ്ട പിസ്സ മതി ". അത് കേട്ട മുത്തശ്ശി പറഞ്ഞു പിസ്സയൊന്നും ഇവിടെ കിട്ടില്ല നിങ്ങൾ കഞ്ഞി കുടിക്കൂ .ഞാൻ നിങ്ങൾക്ക് കുറച്ചുകാര്യങ്ങൾ പറഞ്ഞു തരാം .അവർ കഞ്ഞി കുടിച്ചു . മുത്തശ്ശി ഓരോ കാര്യങ്ങൾ പറഞ്ഞുതുടങ്ങി . പണ്ടൊക്കെ എല്ലാ വീട്ടിലും പറമ്പിലും കൃഷി ചെയ്തിരുന്നു . അവ തന്നെയായിരുന്നു കഴിച്ചിരുന്നതും . കയ്പ്പക്ക ,മുരിങ്ങക്ക,ചേമ്പ്,ചേന, തുടങ്ങിയവയൊക്കെ .അല്ലാതെ ഇപ്പോഴത്തെ പോലെ അന്യനാട്ടിൽ നിന്ന് വരുന്ന കാബ്ബേജ് ,കാരറ്റ്, അങ്ങനെയുള്ളവ ഒന്നും ഇല്ലായിരുന്നു . അവയിലൊക്കെ എന്തെല്ലാം കീടനാശിനികളും വളങ്ങളും ഒക്കെ പ്രയോഗിക്കുന്നുവെന്നു എങ്ങനെ അറിയാം ? പണ്ട് കാലത്തെ ആൾക്കാർ നല്ല ആരോഗ്യം ഉള്ളവർ ആയിരുന്നു .ചക്കയും മാങ്ങയുമൊക്കെ അവർ അവർ കഴിച്ചിരുന്നു . അവർ പിസ്സക്കും ബെർഗെറിനും ഫാസ്റ്റ് ഫുഡിനും ഒന്നും അടിമ ആയിരുന്നുല്ല .ഇത്തരം ആഹാരവസ്തുക്കൾകഴിക്കുന്നതിലൂടെ വയറുവേദന , ഛർദിൽ എന്നിങ്ങനെ പല രോഗങ്ങളും നമ്മെ പിടികൂടുന്നു . വീട്ടിൽ ഉണ്ടാക്കുന്നതും വീട്ടിൽ കൃഷി ചെയ്യുന്നതുമായവ കഴിക്കൂ.. ജീവൻ രക്ഷിക്കൂ..
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |