ഭാഷോത്സവം-2023 ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷാപരമായ മികവുകൾ പ്രദർശിപ്പിക്കാൻ വേദി. 2023 ഡിസംബർ 7 മുതൽ 11 വരെ വ്യത്യസ്ത പ്രവത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.
അക്ഷരം - ക്ലാസ് പത്രം ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ പത്രം തയ്യാറാക്കി.കൂട്ടെഴുത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തിയാണ് അക്ഷരം എന്ന പേരിൽ ക്ലാസ് പത്രം തയ്യാറാക്കിയത്.
ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം
ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം
ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം HM ശ്രീമതി.റസീന ടീച്ചർ പ്രകാശനം ചെയ്യുന്നു.
ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം
പാട്ടരങ്ങ് പാഠപുസ്തകത്തിലും സചിത്രനോട്ട്ബുക്കിലും മറ്റുമായി കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം.
പാട്ടരങ്ങ് - പോസ്റ്റർ
വായന സാമഗ്രികൾ വായിച്ചു ക്ലാസ് തലത്തിലും കുട്ടിപ്പാട്ടുകളുടെ അവതരണം വിദ്യാലയമുറ്റത്തും പ്രീപ്രൈമറി ക്ലാസ്സിലും നടന്നു.
ഓൺലൈൻ കഥോത്സവം ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞും ഓൺലൈനിൽ കഥോത്സവം .
ഓൺലൈൻ കഥോത്സവം
കഥോത്സവം ഒന്നാം ദിവസം
കഥോത്സവം രണ്ടാം ദിവസം
സചിത്ര ബാലസാഹിത്യ കൃതി നിർമ്മാണം ഒന്നാം ക്ലാസ്സിൽ രണ്ട് ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി. സ്കൂൾ ലീഡർ കുമാരി.സൂര്യനന്ദ കൃതി പ്രകാശനം ചെയ്തു.
ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതി - സഹായം
ഒന്നാം ക്ലാസ്സിൽ രണ്ട് ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ തയ്യാറാക്കിയ കഥ
ഒന്നാം ക്ലാസ്സിൽ രണ്ട് ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി.
ഭാഷോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതിയുമായി കുട്ടികൾ
ഒന്നാം ക്ലാസ്സിലെ സചിത്ര - സംയുക്ത ഡയറി രസക്കുടുക്ക - ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കരുടെ തിരഞ്ഞെടുത്ത സചിത്ര സംയുക്ത ഡയറിക്കുറിപ്പുകളുടെ സമാഹാരം PTA പ്രസിഡന്റ് ശ്രീ. ഷൈൻ പ്രകാശനം ചെയ്തു.
ആരോഗ്യപരിശോധന ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആരോഗ്യപരിശോധന നടന്നു.
ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ ആരോഗ്യപരിശോധന നടത്തി.
ഗാന്ധിജന്തിയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ഗാന്ധിജയന്തിയോട് അനുബന്ധിച്ചു പ്രഥമാധ്യാപിക ശ്രീമതി.റസീന ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി ഉപയോഗത്തിന് എതിരെ ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു.