സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1921 ൽ സ്ഥാപിതമായ മുത്താന ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഇന്ന് ശതാബ്‌ദിയുടെ നിറവിലാണ്.തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിന്റെ ചരിത്രം മുത്താന എന്ന ഒരു പ്രദേശത്തിന്റെ ചരിത്രം കൂടിയാണ്.എ.ഡി. 1921-ൽ കൊല്ലവർഷം 1096-ൽ സ്‌കൂൾ സ്ഥാപിതമായി. നാടകാചാര്യനായ പ്രൊഫ.എൻ.കൃഷ്ണപിള്ളയെ വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടി  അദ്ദേഹത്തിന്റെ അമ്മാവനായ ചെക്കാലവിളാകത്ത്‌ നീലകണ്ഠപിള്ളയുടെ കളിയിലിലാണ് സ്‌കൂൾ ആരംഭിച്ചത്.മാനേജർ പാളയംകുന്നിൽ അഞ്ചൽ മാസ്റ്ററായിരുന്ന മുടിയക്കോണത്ത്‌ പത്മനാഭക്കുറുപ്പ് ആയിരുന്നു. സ്‌കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ മാർജ്ജാരവിളാകം നീലകണ്ഠക്കുറുപ്പ്‌ ആയിരുന്നു.ആദ്യ വിദ്യാർത്ഥി എൻ.കൃഷ്ണപിള്ള.കൊല്ലവർഷം1096 ഇടവം അഞ്ചാം തീയതി ആദ്യത്തെ അഡ്മിഷൻ നടന്നു. 15 കുട്ടികളോടുകൂടി ആരംഭിച്ച കൊല്ലവർഷം വിദ്യാലയം 1124-ൽ ഗവൺമെന്റ് ഏറ്റെടുത്തു.