2022-23 വരെ2023-242024-25


പ്രവർത്തനങ്ങൾ

ഏകദിനസഹവാസ ക്യാമ്പ്

പാഠ്യേതര പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകുന്നതായിരുന്നു നാലാം ക്ലാസ്സിലെ ഏകദിന ക്യാമ്പ് .കുട്ടികളെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും

ചെയ്ത  പ്രവർത്തനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നധത് .നാലു സെഷനുകളായാണ് ക്യാമ്പ് നടന്നത് .

 ക്ലാസ് ലൈബ്രറി

വായനാശീലം വളർത്തുന്നതിനും റഫറൻസിനും വേണ്ടി ക്ലാസ് ലൈബ്രറി സജജികരിച്ചിട്ടുണ്ട് .പിറന്നാൾ ദിവസങ്ങളിൽ കഴിയുന്ന കുട്ടികൾ പുസ്തകം  സംഭവനയായി  നൽകിവരുന്നു .

സി പി ടി  എ 

എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ കൃത്യമായി സി പി ടി  എ നടത്തി കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നു .

അടുക്കളത്തോട്ടം പദ്ധതി

വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപെടുത്തുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ പദ്ധതി ആയിരുന്നു ഇത് .പച്ചമുളക്, വെണ്ട ,വഴുതന ,തക്കാളി ,വെള്ളരി  തുടങ്ങിയവ അടുക്കള തോട്ടത്തിലെ മുഖ്യ വിളകളായിരുന്നു  .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം