ജി.എൽ.പി.എസ്. പറവൂർ/പ്രവർത്തനങ്ങൾ/2026-27
ചെറുകാവ് പഞ്ചായത്ത് പ്രവേശനോത്സവം പറവൂർ ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു
-- ഈ വർഷത്തെ ചെറുകാവ് ഗ്രാമപഞ്ചായത്ത് സ്കൂൾതല പ്രവേശനോത്സവം പറവൂർ ജി എൽ പി സ്കൂളിൽ ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് മുത്തു കുടയും ബലൂണുകളും മിട്ടായി കൊടുത്തും ചെണ്ട മേളത്തോട് കൂടിയാണ് വിദ്യാർത്ഥികളെ സ്വീകരിച്ചത്.അധ്യാപിക പ്രീതി ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു.എട്ടാം വാർഡ് മെമ്പർ മെഹബൂബ് ഏറിയാട്ട് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുജാത കളത്തിങ്ങൽ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി സാഹിനി, SRG കൺവീനർ നിഷിത ടീച്ചർ,സി ആർ സി കോഡിനേറ്റർ സുബൈർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പുതിയതായി ചേർന്ന മുഴുവൻ കുട്ടികൾക്കും ബാഗ്, പഠനോപകരണ കിറ്റ് എന്നിവ വിതരണം ചെയ്തു.ശ്രി വിദ്യ ടീച്ചർ നന്ദി രേഖപ്പെടുത്തി.തുടർന്ന് മുഴുവൻ കുട്ടികൾക്കും ,രക്ഷിതാക്കൾക്കും പായസം നൽകി അതൊടൊപ്പം തന്നെ ഉച്ചക്ക് ചിക്കൻ കറിയും ചോറും നൽകി കൊണ്ട് ഈ വർഷത്തെ പ്രേവേശനോത്സവം അതി മനോഹരമായി.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥി ദിനത്തോടനുബന്ധിച്ചു നാട്ടിലെ മുതിർന്ന കർഷകൻ ശ്രി കോൽക്കാടൻ ചോയിയെ ആദരിച്ചു.സ്കൂളിൽ വൃക്ഷ തൈ നട്ടു പിടിപ്പിച്ചു.അതോടൊപ്പം തന്നെ പരിസ്ഥിതി ദിന ക്വിസ് മത്സരവും പ്രെകൃതി നടത്തവും സംഘടിപ്പിച്ചു.