കൊറോണ നാട് വാണീടും കാലം
നമ്മളെല്ലാരും നല്ല പോലെ
അടിയും പിടിയും ബഹളമില്ല
വർഗീയതയോ തീരെയില്ല
ഒപ്പം കൂടാനും കുടിച്ചീടാനും
നമ്മുടെ നാട്ടിലിന്നാരുമില്ല
ഫാസ്റ്റ് ഫുഡ്ഡുണ്ണുണ ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്യാണ വീട്ടിലിന്നാളില്ല
മരണ വീട്ടിലൊരാളില്ല
ലീവെന്ന പരാതിയില്ല
നേരമിന്നോ പോവുന്നുമില്ല
നിപയെ ഓടിച്ച കേരളത്തിൽ
കള്ളൻ കൊറോണയേയും ഓടിച്ചീടൂ.
ഹന ഫാത്തിമ സി.ടി
3 ബി ജി.എംഎൽ.പി.എസ്. തവനൂർ കിഴിശ്ശേരി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത