കൈ കോർക്കാം ലഹരിക്കെതിരെ

ബോധവൽക്കരണ പരിപാടി - റിപ്പോർട്ട്

ചെറുവണ്ണൂർ ജി.എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി 2022 ആഗസ്ത് 6 ന്  സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ നടന്നു .

രാവിലെ 10  മണിക്ക് തന്നെ ബഹുമാനപ്പെട്ട മുഖ്യ മന്ത്രിയുടെ സംസ്ഥാന തല ലഹരി വിരുദ്ധ ക്യാമ്പയിൻ ഉൽഘാടനം തത്സമയം സംപ്രേഷണം ചെയ്തു .സ്കൂൾ തല ഉൽഘാടനം വാർഡ് മെമ്പർ ശ്രീമതി- ഷെരീഫാത്തുന്നിസ നിർവഹിച്ചു.പരിപാടിയിലേക്ക് അനിത ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു .

PTA പ്രസിഡണ്ട് കൃഷ്ണൻ KT  അദ്ധ്യക്ഷ സ്ഥാനം വഹിച്ചു .

BRC ട്രെയിനർ നിഖിൻ.c പരിപാടിക്ക് ആശംസകൾ അർപ്പിച്ചു.സിവിൽ എക്സൈസ് ഓഫിസർ വിനിൽ കുമാർ M രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു .ക്ലാസിന് ശേഷം രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരും ചേർന്നു ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു .

കുട്ടികളിൽ കണ്ട് വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും അവരറിയാതെ തന്നെ അതിൽ എത്തിപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ചും അതിനെതിരെ നാം ഒറ്റക്കെട്ടായി നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ചും ഉൽഘാടന പ്രസംഗത്തിൽ മുഖ്യ മന്ത്രി സൂചിപ്പിച്ചു.കുട്ടികളും അധ്യാപകരും ചേർന്ന് ക്ലാസ്സിൽ തയ്യാറാക്കിയ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ ഉപയോഗിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.നൂറോളം രക്ഷിതാക്കളും മുഴുവൻ അദ്ധ്യാപകരും പങ്കെടുത്ത പരിപാടി ഉച്ചക്ക് 1 മണിയോടെ അവസാനിച്ചു.