ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം

പരിസ്ഥിതി ശുചിത്വം, രോഗപ്രതിരോധം
      പരിസ്ഥിതി സംരക്ഷിക്കേണ്ട ചുമതല നമ്മൾ ഓരോരുത്തർക്കുമുണ്ട്. നമ്മുടെ അരുവികളും പുഴകളും മലിനമാക്കുന്നത് നമ്മൾ തന്നെയാണ്. അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. നമ്മുടെ വീടുകളിലുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയതെ സംസ്കരിക്കാൻ നൽകേണ്ടത് നമ്മൾ തന്നെയാണ്. മഴക്കാലം തുടങ്ങുന്നതിനുമുമ്പ് പരിസരം വൃത്തിയാക്കണം. അല്ലെങ്കിൽ രോഗങ്ങൾ പകരാൻ സാധ്യത ഉണ്ട്.
      വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. ദിവസം രണ്ടുനേരം കുളിക്കണം,പല്ലുതേക്കണം. നാം കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, ശരിയായ വ്യായാമം ഇവയൊക്കെ ആരോഗ്യത്തോടെ ഇരിക്കാൻ നിർണായകമായ പങ്ക് വഹിക്കുന്ന ഘടകങ്ങൾ ആണ്. പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വക്കുറവ് മൂലമാണ്.
      രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് പച്ചക്കറികൾ, പഴവർഗങ്ങൾ, പയറുവർഗങ്ങൾ, മാംസം, പാൽ, മുട്ട തുടങ്ങി എല്ലാ തരം ആഹാര സാധനങ്ങളും കഴിക്കണം.
നിദേയ.സി
2B ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ,മലപ്പുറം,അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം