ലോക്ക് ഡൗൺ

 

ഭൂമി കേഴുന്നു....
നിർത്തു മനുഷ്യാ...
എന്നെ കൊന്നുതിന്നുന്നത് നീ നിർത്തു.
സഹിക്ക വയ്യ നിൻ കുരുതികൾ.
 കേട്ടില്ല മനുഷ്യർ കേട്ടില്ല
 പല പല പാഠങ്ങൾ നൽകി.
 നിപയും പ്രളയവും
 എന്നിട്ടും പഠിച്ചില്ല മനുഷ്യർ.
 പിന്നെയും കേഴുന്നു ഭൂമി മനുഷ്യർ കേട്ടില്ല
കേട്ടത് പകരം ദൈവം മാത്രം,
 ഒരു സൂക്ഷ്മാണുവിന്റെ രൂപത്തിൽ, വൈറസിന്റെ രൂപത്തിൽ ദൈവം സഹായിച്ചു ഭൂമിയെ.
ഇപ്പോഴാർക്കും വെട്ടിനിരത്തണ്ട, കുത്തി കുഴിക്കണ്ട അങ്ങനെയ ങ്ങനെ
 ഒന്നുമൊന്നും ചെയ്യേണ്ട കാരണമെന്തെന്നോ.......
"ലോക്ക്ഡൌൺ"
 

ഹാജിറ ഫാത്തിമ
4 A ജി എൽ പി എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത