ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ചിന്തകൾ
കൊറോണക്കാലത്തെ ചിന്തകൾ
ചൈനയിൽ നിന്നുത്ഭവിച്ച കൊറോണ എന്ന വൈറസ് തീപടരുന്നതിനേക്കാൾ വേഗത്തിൽ ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നു .ഇതിനെ മാസ്കും സാനിറ്റയിസറും ഉപയോഗിച്ചു ഒരു പരിധിവരെ ചെറുത്തു തോൽപ്പിക്കാം .രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗംവരാതെ നാം സൂക്ഷിക്കേണ്ടതാണ് , "വീട്ടിലിരിക്കൂ സുരക്ഷിതരാകൂ "എന്ന ആഹ്വാനം അനുസരിച്ചു, ലക്ഷത്തോളം ജീവൻ പൊലിയിച്ച ഈ മഹാമാരിയെ തടയാനും നല്ലൊരു നാളേക്ക് വേണ്ടിയും ബന്ധങ്ങൾ ൾ അകലാതെ അകലേണം നാം .ജാതി മത ദേശ വ്യത്യാസമില്ലാതെ നമ്മുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ഒരമ്മയെപ്പോലെ നമ്മെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന സർക്കാരിന്റെ നിർദേശങ്ങൾ നമുക്ക് പാലിക്കാം. ലോകത്തിന്റെ രക്ഷയെക്കരുതി സമയവും ആരോഗ്യവും ചെലവഴിക്കുന്ന ഡോക്ടർമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും എല്ലാ നല്ല മനുഷ്യ സ്നേഹികൾക്കും നന്മയുണ്ടാകട്ടെ എന്ന് നമുക്ക് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യാം . കഴിഞ്ഞ പ്രളയത്തിൽ ഒറ്റക്കെട്ടായി നിന്നതു പോലെ ഈ കോറോണയെ തടയാനും നമുക്ക് ഒരുമയോടെ നിൽക്കാം. സ്വാതന്ത്ര്യസമര സേനാനികൾ Quit India പ്രമേയം ഉയർത്തി ബ്രിട്ടീഷുകാരെ തുരത്തിയതു പോലെ നമുക്കും സർക്കാരിന്റെ നിർദേശം അനുസരിച്ചു ഈ ലോക മഹാ വ്യാധിയെ ഒറ്റക്കെട്ടായി നിന്ന് തുരത്താം........
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |