എന്റെ പൂന്തോട്ടം
ഞാൻ നിർമ്മിച്ചു കൊച്ചു പൂന്തോട്ടം
ചുറ്റും നിറയെ കുഞ്ഞുപൂക്കൾ
എത്തി നോക്കാൻ കുറ്റിപ്പുല്ലും
ആടിക്കളിക്കുന്ന ചില്ലകളും
തേൻ നുകരാൻ വന്നെത്തും
വണ്ടത്താനും പൂമ്പാറ്റപ്പെണ്ണും
പല പല വർണ്ണപ്പൂക്കളിതാ
പുഞ്ചിരി തൂകി നിൽക്കുന്നു
റോസാപ്പൂവിൻ പുഞ്ചിരി കാണാൻ
എന്തൊരു രസമാണയ്യയ്യാ..
മുല്ലപ്പൂവിൻ മണമാകെ
പൂന്തോട്ടത്തിൽ നിറയുന്നു .
പല പല പൂക്കൾ വിരിഞ്ഞു നിൽക്കും
കാണാനെന്തൊരു ചന്തം ഹായ്...
എന്തൊരഴകാണയ്യയ്യാ
എന്റെയീ കൊച്ചു പൂന്തോട്ടം.