ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം /ഞാനാണ് കൊറോണ
ഞാനാണ് കൊറോണ
ഞാനാണ് കൊറോണ. ഞാൻ ലോകത്തു എല്ലാ സ്ഥലത്തും എത്തിയിട്ടുണ്ട്. നിങ്ങൾക്ക് എന്നെ അറിയാമോ? ഇപ്പോൾ എല്ലാവർക്കും എന്നെ അറിയാം. എല്ലാവരും എന്നെ പുറത്താക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഞാൻ പുറത്ത് പോകുന്നില്ല. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയില്ലെങ്കിൽ ഞാൻ വരും. സാമൂഹിക അകലം പാലിച്ചോളൂ. മാസ്ക് ഉപയോഗിച്ച് മുഖം മറക്കണം. മാസ്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന വസ്തുക്കൾ വലിച്ചെറിയരുത്. യാത്രകൾ പരമാവധി ഒഴിവാക്കണം. ഗർഭിണികളും വയോധികരും കുട്ടികളും അസുഖം ഉള്ളവരും വീട് വിട്ട് ഇറങ്ങിയാൽ ഞാൻ പുറത്തു ഉള്ളത് ഓർമ ഉണ്ടല്ലോ. എല്ലാവരുടെ ശരീരത്തെക്കാളും നിങ്ങളുടെ ശരീരത്തിൽ എനിക്ക് എളുപ്പം കയറാൻ സാധിക്കും. അതു പോലെ വൃത്തിയില്ലാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങൾ തൊട്ടാൽ ഞാൻ ഉടനെ എത്തും. തുപ്പുമ്പോൾ ശ്രദ്ധിച്ചോളൂ. നിങ്ങളുടെ സ്വഭാവം നടക്കുന്നിടം തുപ്പൽ ആണ്. ആ സ്വഭാവം എല്ലാവരും മാറ്റി ക്കോ ളൂ. പൊതു ഇടങ്ങളിൽ തുപ്പരുത്. ചുമക്കുമ്പോളും തുമ്മുമ്പോളും മൂക്കും വായും അടച്ചു പിടിക്കുക. ഇതൊക്കെ ശ്രദ്ധിക്കാ തിരുന്നത് കാരണ മാണ് ഞാൻ ലോകത്തിൽ പരന്ന ത്. പോഷക ആഹാരം കഴിച്ചു, ധാരാളം വെള്ളം കുടിച്ചു, വൃത്തി ആയി ഇരുന്നു ആരോഗ്യം നില നിർത്തുക. എന്നാൽ നിങ്ങൾക്ക് എന്നെ തടയാൻ കഴിയും. "അല്ലെങ്കിലോ എനിക്ക് ഈ ലോകത്ത് ജീവിക്കാം. നിങ്ങൾക്ക് എല്ലാവർക്കും ഈ ലോകത്ത് നിന്നും വിട പറയാം "
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |