ജി.എൽ.പി.എസ്.കാര/അക്ഷരവൃക്ഷം/ഒരു നല്ല നാളേക്ക്
ഒരു നല്ല നാളേക്ക്
നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമാണ് ശുചിത്വം.വ്യക്തിശുചിത്വം പാലിച്ചാലേ ആരോഗ്യകരമായ ഒരു ശരീരവും മനസ്സും നിലനിൽക്കൂ.വ്യക്തിശുചിത്വം മാത്രം പാലിച്ചാൽ ആരോഗ്യം സംരക്ഷിക്കാൻ കഴിയില്ല ഇല്ല, പരിസരശുചിത്വം കൂടി പാലിച്ചാൽ മാത്രമേ ആരോഗ്യത്തെ പൂർണമായും സംരക്ഷിച്ചു എന്ന് പറയാൻ സാധിക്കു.വ്യക്തി ശുചിത്വം നമുക്ക് സ്വയം ഏറ്റെടുത്തു നടത്താം,എന്നാൽ പരിസര ശുചിത്വം പ്രാവർത്തികമാക്കാൻ സമൂഹത്തിലെ എല്ലാവരും തയ്യാറാകണം.നമ്മുടെ പ്രദേശം ഞാൻ തന്നെ വൃത്തിയാക്കും എന്ന് എന്ന് ഉറപ്പിച്ചു മുന്നിട്ടിറങ്ങണം,നല്ല ആരോഗ്യകരമായ ഒരു സമൂഹത്തെ നമുക്ക് വാർത്തെടുക്കാൻ കഴിയും."ഒറ്റക്കെട്ടായി നമുക്ക് ശുചീകരണത്തിൽ പങ്കാളികളാവാം".
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |