മഹാമാരി കൊറോണയെ
നാം തുരത്തുവാനൊരുങ്ങുക
സുനാമിയും പ്രളയവും കടന്നുപോയി
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന മഹാമാരിയെ
ഭയമല്ല ജാഗ്രതയാണെന്റെ ലക്ഷ്യം
ലക്ഷ്യത്തോടെ മുന്നേറുക
കൈകൾ ഇടയ്ക്കിടക്ക്
സോപ്പുകൊണ്ട് കഴുകണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും
കൈകൾ കൊണ്ട് മുഖം മറയ്ക്കണം
നമ്മളിലൂടെ രോഗം ആർക്കും
വരാതെ നോക്കണം
ഭയന്നീടില്ല നാമൊരിക്കലും
ചെറുത്തുനിന്നുതന്നെ ഈ
മഹാമാരിയെ നേരിടണം