കാറ്റിൽ ഉലയും കേരം കണ്ടു
കറ്റയേന്തും കർഷകരെ കണ്ടു
കൂറ്റൻ കുന്നുകൾ ചുറ്റിക്കണ്ടു
മാനവർ തൻ വീടുകൾ കണ്ടു
പച്ചവിരിച്ചൊരു പാടം കാണ്ടു
പൂവുകൾ നിറഞ്ഞ പൂന്തോട്ടം കണ്ടു
വർണ്ണച്ചിറകുള്ള പൂമ്പാറ്റയെ കണ്ടു
ഏഴഴകാർന്നൊരു മഴവില്ല് കണ്ടു
അങ്ങനെയെല്ലാം കണ്ടല്ലോ
saran
3 ജി.എൽ.പി.എസ്.കാപ്പിൽ വർക്കല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത