സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1890 ജനുവരി 21 ന് പാറക്കാട്ടെ തറവാട്ടു മുറ്റത്ത് അന്നത്തെ കാരണവരായ ശ്രീ. അച്ചുത മേനോൻ ഒരു എഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ എഴുത്ത് പള്ളിക്കൂടം ജനശ്രദ്ധ ആകർഷിച്ച് കൂടുതൽ വിദ്യാ‍ർത്ഥികളെത്തിയതോടെ മന്നത്ത് ഭഗവതി കാവിന്റെ വെടിമന്ദമായ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് എഴുത്ത് പള്ളിക്കൂടം മാറ്റി സ്ഥാപിക്കപ്പെട്ടു. തുടർന്ന് അന്നത്തെ കൊച്ചി രാജ്യത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്ന ഡി. പി. ഐ . എ. എഫ് . സീലിയിൽ നിന്ന് ഈ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചു. അന്ന് മുതൽ ഈ വിദ്യാലയം സീലി മെമ്മോറിയൽ സ്കൂളായി അറിയപ്പെട്ടു.

1935 ഒക്ടോബർ 1 ന് അന്നത്തെ മാനേജറായിരുന്ന ശ്രീ. വാസുമേനോൻ ഈ വിദ്യാലയത്തെയും അനുബന്ധമായി കിടക്കുന്ന വിശാലമായ സ്ഥലത്തെയും സർക്കാറിലേയ്ക്ക് ഏല്പിച്ചു. അങ്ങനെ 1 – 10 – 1935 ന് എസ്. എം. സ്കൂൾ സർക്കാർ എസ്. എം. ലോവർ സെക്കന്ററി സ്കൂളായി മാറി. 1942 ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയ‍ർന്നു.. 1970 ൽ തുമ്പിച്ചിറയിലെ, സ്കൂളിന്റെ പഴയ കളിസ്ഥലത്ത് ഒരു ഷെഡ് പണി തീർത്ത് എൽ. പി. വിഭാഗം അങ്ങോട്ടു മാറ്റി. അന്ന് മുതൽ അ‍ഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികൾ മാത്രമായി. കൂടാതെ തമിഴ് മീഡിയത്തിന് പ്രത്യേകം ക്ലാസുകളും.

1945 ൽ ഈ വിദ്യാലയത്തിൽ നിന്നും ആദ്യ എസ്. എസ്. എൽ. സി ബാച്ച് പരീക്ഷ എഴുതി. 1946 ൽ എസ്. എസ്. എൽ. സി യുടെ വിജയ ശതമാനത്തിൽ കൊച്ചി സംസ്ഥാനത്തെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള കൊച്ചിൻ കപ്പ് (Cochin Cup for the best result in SSLC Examination) ഈ വിദ്യാലയത്തിന് ലഭിച്ചു.

1996 ൽ ഈ വിദ്യാലയത്തിൽ വൊക്കേൽണൽ ഹയർസെക്കന്ററിയും 2004 ൽ ഹയർ സെക്കന്ററി കോഴ്സും അനുവദിക്കപ്പെട്ടു.