പൊരുതിടാം നമുക്കൊരുമിച്ചു പൊരുതിടാം
ലോകത്തെ തകർക്കുന്ന കൊറോണ
എന്ന വൈറസിനെ ഒത്തൊരുമിച്ചു തകർത്തീടാം
കേരളത്തെ വലയ്ക്കുന്ന വൈറസിനെ
പടർന്നു പിടിക്കാൻ അനുവദിക്കരുത്
ഒരുമയുണ്ടെങ്കിൽ പെരുമയെന്നൊരു
പഴയ വാചകം മറക്കരുതേ
പകർച്ചവ്യാധിയാം കൊറോണയെ
നമ്മൾ കടൽകടത്തീടാം കഴിവതും വേഗം
ശരീരവും വീടും പരിസരങ്ങളും
അഴുക്കു കൂടാതെ പരിപാലിച്ചീടാം
സോപ്പുകളും ഹാൻറ് വാഷുകളും
കൂട്ടുക്കാരായി മാറ്റണം നന്മയുടെ
നാളേക്കായി നിയമമെല്ലാം പാലിക്കേണം
സുരക്ഷിതരായി വീട്ടിലിരിക്കേണം
ഭയപ്പെടാതെ ജാഗ്രതരായി
കൊറോണയെ തുരത്തീടാം ഒറ്റക്കെട്ടായ് നിന്നീടാം................