കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ നല്ല ഒരു ലൈബ്രറി ഉണ്ട്. വിദ്യാർത്ഥികളിലെ വിജ്ഞാനം വർദ്ധിപ്പിക്കാൻ ഉതകുന്ന അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന വലിയൊരു ഗ്രന്ഥ ശേഖരമാണ് കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഉള്ളത്. വിഷയങ്ങൾക്ക് അനുസരണമായി ക്രമപ്പെടുത്തിവച്ചിരിക്കുന്ന പതിനായിരക്കണക്കിന് പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറിയിലെ ഓരോ പുസ്തകവും അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വായിക്കുന്നു. വായനാശീലം കുട്ടികളിൽ വളർത്താൻ ഉപകരിക്കുന്ന ഗ്രന്ഥങ്ങൾ എല്ലാ ക്ലാസ്സുകളിലേയും കുട്ടികൾക്ക് ക്ലാസ്സടിസ്ഥാനത്തിൽ നൽകുകയും കുട്ടികൾ വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശഖരപിള്ള ഉദ്ഘാടനം നിർവഹിച്ചു. വായനാദിനത്തോട് അനുബന്ധിച്ചുനടത്തപ്പെടുന്ന വായനാവാരത്തിൽ പുസ്തകമേള, വായനാമത്സരം, ക്വിസ്സ് പ്രോഗ്രാം തുടങ്ങിയവയിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രന്ഥശാലയിൽ അൻപതിനായിരത്തോളം പുസ്തകങ്ങളും ആനുകാലികങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും പൊതുവിജ്ഞാന ഗ്രന്ഥങ്ങളും ഇവിടെ ലഭ്യമാക്കുന്നു. മലയാളം അധ്യാപിക കെ.കെ.ഷൈലജയുടെ നേതൃത്വത്തിൽ ഗ്രന്ഥശാല ഭംഗിയായി പ്രവർത്തിക്കുന്നു.

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ പ്രശ്നോത്തരി വായനാക്കുറിപ്പ് തയ്യാറാക്കൽ മുതലായവ നടത്തുന്നു.

പുസ്തകാസ്വാദനം -വാഹിനി ഉണ്ണികൃഷ്ണൻ

മരണമെന്ന വാതിലിനപ്പുറം

നിത്യചൈതന്യയതി

നിത്യചൈതന്യയതിയുടെ ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച ഒരു പുസ്തകം ആണ് 'മരണമെന്ന വാതിലിനപ്പുറം'. മരണം അനശ്വരതയുടെയും അനന്തതയുടെയും പ്രവേശന കവാടം ആണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ഈ ഗ്രന്ഥത്തിൽ പറയുന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു വാചകം ആണ് 'മെഴുകുതിരി പോലെയാണ് ജീവിതം. കത്തിച്ചു വെച്ചത് മുതൽ അതെരിയുന്നു. ഒടുവിൽ, മെഴുകും തിരിയും അവസാനിക്കുന്നു'.അദേഹത്തിന്റെ കുറച്ചു അനുഭവങ്ങളും ഇതിൽ നൽകുന്നു.അതിൽ എനിക്ക് ഇഷ്ടപ്പെട്ട വേറൊരു ഭാഗമാണ് 'എനിക്ക് മറക്കാനാത്ത മൂന്നു ടാക്സിക്കാർ'. ഒരു റെയിൽവേ സ്റ്റേഷനിൽ വെച്ച് അദ്ദേഹത്തിന് സംഭവിച്ച കുറച്ചു കാര്യങ്ങൾ ആണ് അദ്ദേഹം പറയുന്നത്. 'വേഷവിധാനം കൊണ്ട് ആരെയും വിലയിരുത്തരുത്' എന്ന് അദ്ദേഹം ഈ ലേഖനത്തിൽ വ്യക്തമാക്കുന്നു. വായനക്കാരെ വേറൊരു ലോകത്ത് കൊണ്ട് പോകുന്ന നിത്യ ചൈതന്യയതിയുടെ ഒരു മികച്ച പുസ്തകം ആണ് ഇത്.

...തിരികെ പോകാം...