ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/Let's break the chain
Let's break the Chain
2019 ഡിസംബർ 31 ചൈനയിലെ വുഹാൻ സിറ്റിയിൽ ഒരു അജ്ഞാത വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തു.തുടരെ തുടരെ ആ അജ്ഞാത വൈറസ് പകരാൻ തുടങ്ങുകയും ജനങ്ങളിൽ നിന്ന് ജനങ്ങളിലേക്ക് അതിവേഗം വ്യാപിക്കുകയും ചെയ്തു.സാർസ് കുടുംബത്തിൽപ്പെട്ട കൊറോണ വൈറസാണ് ഇതെന്ന് ആദ്യമായി പറഞ്ഞത് ഒരു ഡോക്ടറാണ്.അദ്ദേഹവും ഈ നോവൽ കൊറോണ വൈറസ് ബാധിച്ചാണ് മരണമടഞ്ഞത്.താമസിച്ചില്ല ഇന്ത്യയടക്കം ലോകത്തെ സകല രാജ്യങ്ങളിലും ഈ കൊറോണ പടർന്നു.കൊറോണവൈറസിന്റെ പ്രത്യേകത ധാരാളമാണ്.രോഗ പ്രതിരോധ ശേഷി കുറവായ കുട്ടികൾക്കും വൃദ്ധന്മാർക്കും ഹൃദ്രോഗികൾക്കും ശ്വാസകോശ രോഗമുള്ളവർക്കും വൈറസ് രോഗം രൂക്ഷമാകുന്നു.ധാരാളം പ്രത്യേകതകളുള്ള ഈ വൈറസിന് ലോകം നൽകിയ പേര് Corona Virus Disease 2019 (COVID 19) എന്നാണ്.ജർമ്മനിയും അമേരിക്കയും പോലുള്ള വികസിത രാജ്യങ്ങൾ പോലും ഇപ്പോൾ കൊറോണയുടെ ഇരുട്ടിലാണ്.എല്ലാ രാജ്യങ്ങളും ഇപ്പോൾ ലോക് ഡൗണിലാണ്. അനാവശ്യമായി പുറത്തു പോകാതിരിക്കുക,ഇടക്കിടെ കൈകൾ ശാസ്ത്രീയമായി സോപ്പുപയോഗിച്ച് കഴുകുക,സാനിറ്റൈസറുകൾ ഉപയോഗിക്കുക മുതലായ മുൻകരുതലുകളിലൂടെ കൊറോണ വൈറസിനെ പ്രതിരോധിക്കാം എന്നാണ് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.ഈ മുൻകരുതലുകളെടുത്ത് നമുക്ക് പരമാവധി കൊറോണയെ പ്രതിരോധിക്കാം.കൊറോണ വ്യാപനം തടയാം. Let's break the Chain
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |