ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/പ്രകൃതി പാഠം

പ്രകൃതി പാഠം

പ്രകൃതി നമ്മുടെ മാതാവാണ്.നാം എന്നും നമ്മുടെ പ്രകൃതിയോട് കടപ്പെട്ടിരിക്കുന്നു.നമുക്കും നമ്മുടെ സഹജീവികൾക്കും വേണ്ട എല്ലാ വിധ സുഖ സൗകര്യവും ഭക്ഷണവും വെള്ളവും എല്ലാം നമുക്ക് ലഭിക്കുന്നത് നമ്മുടെ പരിസ്ഥിതിയിൽ നിന്ന് തന്നെയാണ്.നാമും നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളും അവയുടെ ആവാസവ്യവസ്ഥയും ഒക്കെ ചേർന്നതാണ് നമ്മുടെ പരിസ്ഥിതി. ഇക്കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് പരിസ്ഥിതി മലിനീകരണം.ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും ഉയർന്നു പൊങ്ങുന്ന പുകയും മറ്റുമാണ് നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നത്.
ഇന്ന് നമ്മുടെ ലോകം കൊറോണ വൈറസ്സിന്റെ പിടിയിൽ ആയിരിക്കുകയാണ്.അതുകൊണ്ടു തന്നെ വ്യാവസായിക പ്രവർത്തനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി വച്ചിരിക്കുകയാണ്.ഇപ്പോൾ വരുന്ന കണക്കുകൾ അനുസരിച്ച് പരിസ്ഥിതി മലിനീകരണം വളരെയധികം കുറഞ്ഞിരിക്കുകയാണ്.ഇതിൽ നിന്ന് നമുക്ക് മനസ്സിലാകുന്നത്, മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകൾ തന്നെയാണ് നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നത്.അതു കൊണ്ടുതന്നെ ഇതൊക്കെ നിയന്ത്രിച്ച പ്രകൃതിയെ നല്ല രീതിയിൽ നില നിർത്തേണ്ടത് നമ്മുടെ കടമയാണ്.നമ്മുടെ പ്രകൃതി മാതാവിനെ നമുക്ക് സംരക്ഷിക്കാം.

ആകാശ് ബാബു
6 ബി ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ