ജി.എച്ച്. എസ്.എസ്. എടപ്പാൾ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം
എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്വാഗത നൃത്തത്തോടെ ആരംഭിച്ച ചടങ്ങിൽ വാർഡ് മെമ്പർ സതി സുകുമാരൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ കെ. എം. സ്വാഗതം ആശംസിച്ചു. തവനൂർ എം. എൽ. എ ഡോ. വി. എസ്. ജോയ് ഉദ്ഘാടനം ചെയ്തു. ബാവ ഹാജി വിശിഷ്ടാതിഥിയായി പങ്കെടുത്തു. തുടർന്ന് എൻ. എം. എം. എസ്, യു.എസ്.എസ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
ബ്ലോക്ക് മെമ്പർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആസിയ പറക്കുഴി, പി. ടി. എ പ്രസിഡന്റ് കെ. രാമചന്ദ്രൻ, എസ്. എം. സി ചെയർമാൻ പ്രദീപ് കുമാർ, പി. ടി. എ വൈസ് പ്രസിഡന്റ് കെ. പി. അക്ബർ, എം. പി. ടി. എ പ്രസിഡന്റ് കെ. എ. ഷമ റഫീഖ്, കെ. എ. സി. എം. സി വൈസ് പ്രസിഡന്റ് പി. ജി. ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി. ടി. റിയാസ് നന്ദി പറഞ്ഞു. എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ് സ്, ഗൈഡ്സ് അംഗങ്ങൾ നവാഗതരെ പേന നൽകിക്കൊണ്ട് നിറഞ്ഞ കയ്യടിയോടെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.
പരിസ്ഥിതി ദിനം
എടപ്പാൾ ഗവ. ഹൈസ്കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനം ആകർഷകമായ പരിപാടികളോടെ ആചരിച്ചു. പോസ്റ്റർ ഡിസൈനിംഗ്, ഫ്ലാഷ് മോബ്, മേസേജ് ട്രീ, ഇക്കോ അംബ്രല്ല ആർട്ട്, പ്രകൃതി ക്യാൻവാസിൽ - ചിത്രരചന, ക്വിസ് മൽസരം, പുനരുപയോഗിക്കാവുന്ന തുണിസഞ്ചി നിർമ്മാണം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. റിയാസ് പി ടി, പി ടി എ പ്രസിഡണ്ട്, പ്രിൻസിപ്പാൾ, വട്ടംകുളം കൃഷിഭവനിലെ കൃഷിഓഫീസർ, പി ടി എ അംഗങ്ങൾ എന്നിവർ വിവിധ പരിപാടികളുടെ ഭാഗമായി.