ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി

വൃത്തി നമ്മുടെ ശക്തി

കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട് അത് ശുചിത്വത്തിന്റെ കാര്യത്തിലായാലും സംസ്കാരത്തിലായാലും ഇന്ന് കേരളം പലകാര്യത്തിലും മറ്റു സംസ്ഥാനങ്ങളെയും രാജ്യങ്ങളെയും അനുകരിക്കുന്നുണ്ടെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിലതില്ല കാരണം മിക്കവർക്കും താൽപ്പര്യമില്ല രാജ്യത്ത് ശുചിത്വറാങ്കിൽ 226- ആം സ്ഥാനമാണ് നമ്മുടെ പാലക്കാട്‌ ജില്ലയ്ക്ക് എന്നാകിലും സ്ഥാനത്ത് ശുചിത്വ റാങ്കിൽ പത്തൊമ്പതാം സ്ഥാനമാണ് കേരളത്തിന് എങ്കിലും നാമിന്ന് നിരവധി നിർമ്മാർജ്ജന പരിപാടിയിലൂടെ ഇന്നു മുന്നേറിക്കൊണ്ടിരിക്കുന്നു നമ്മൾ ചുറ്റുപാടുകളിൽ വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്ന് നമുക്ക് രോഗം പടരുന്നു. മാലിന്യ മുക്തമായ പരിസരമാണ് രോഗപ്രതിരോധത്തിന് ഏറ്റവും വലിയ ഉദാഹരണം. ഇതു പോലെ തന്നെ പ്രധാനമാണ് വ്യക്തി ശുചിത്വം. വ്യക്തിശുചിത്വം ഇല്ലാത്തതിനെ ഏറ്റവും വലിയ ഉദാഹരണമാണ് കൊറോണ എന്ന് ലോകം മുഴുവൻ പടർന്നുപിടിക്കുന്ന മഹാമാരി. ഇന്ന് ലോകം മുഴുവൻ ഇത് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോകത്തിൽ ലോക ഡൗൺ നടത്തുന്നത് വഴിയും വ്യക്തിശുചിത്വം പാലിക്കുന്നത് വഴിയും മാസ്ക് ധരിച്ചും കൈകഴുകി യും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് പൊതിഞ്ഞും നാം ഇതിനെ പ്രതിരോധിക്കുന്നു. പരിസര ബോധം ഇല്ലാതെ തുപ്പിയും മലമൂത്രവിസർജ്ജനം നടത്തിയും ഒക്കെ ഈച്ച പോലുള്ള നമുക്ക് രോഗം പിടിപെടുന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് വഴി അതിൽ വെള്ളം നിറഞ്ഞു കൊതുക് മുട്ടയിട്ട് പെരുകുന്നു. ഇതുമൂലം പലവിധം രോഗങ്ങൾ ഉണ്ടാകുന്നു. മറ്റെല്ലാ കാര്യത്തിലും മറ്റുള്ളവരെ പിന്തുടരുന്ന നമ്മുടെ നാട് എന്തേ ശുചിത്വ ശീലത്തിൽ അത് പാലിക്കുന്നില്ല? ഇവിടെ തുപ്പരുത് എന്നെഴുതിയാൽ അവിടെത്തന്നെ തുപ്പുന്ന ഇവിടെ മാലിന്യങ്ങൾ ഉപേക്ഷിക്കരുതെന്ന് പറഞ്ഞാൽ അവിടെത്തന്നെ മാലിന്യങ്ങൾ വലിച്ചെറിയുന്ന ജനതയാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ സംസ്ഥാനത്ത് ശുചിത്വ കാര്യത്തിൽ ആലപ്പുഴയുടെ മാലിന്യസംസ്കരണം മലേഷ്യ യൂറോപ്പ് തുടങ്ങിയ വൻകിട രാജ്യങ്ങളുമായി പിടിച്ചു നിൽക്കാനുള്ള ശേഷി നൽകി. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചാൽ ഒരു പരിധിവരെ രോഗം തടയാൻ ആകും എന്ന് നമുക്കറിയാം. പരിസരം ശുചിയാക്കുക എന്നത് നമ്മുടെ കടമയല്ലേ! കൊറോണ -ക്കെതിരെ താഴെതട്ടിൽ പ്രതിരോധം വ്യാപിപ്പിക്കാൻ ശ്രമങ്ങൾ നടത്തുകയാണ് കേരള സർക്കാർ. ഈ മഹാമാരിയെ ഒഴിവാക്കാൻ അവധിയിൽ പോയ ഡോക്ടർമാർ അടക്കം നിരവധി ജീവനക്കാരും ഒപ്പം പൊലീസുകാരും പ്രവർത്തിക്കുന്നു. ഇവരുടെ ഈ പ്രവർത്തിക്കാനായി നമുക്ക് ഒരു ബിഗ് സല്യൂട്ട് നൽകാം. എന്തൊക്കെയായാലും ഒരു കാര്യത്തിൽ നമുക്ക് അഭിമാനിക്കാം

ജാതിമതചിന്തകൾ വന്നാലും ഒരു പ്രശ്നം വന്നാൽ നമ്മൾ ഒന്നിച്ചു നിന്നാൽ എന്തിനെയും മറികടക്കും ഇതിന് വലിയ ഉദാഹരണമാണ് പ്രളയവും നിപയും ഒക്കെ. സർസിനും മെർസിനും കോവിഡ് 91 നുമെല്ലാം കാരണമാകുന്ന കൊറോണ വൈറസ് അന്തരീക്ഷത്തിൽ എത്ര കാലം ജീവിക്കും? കൃത്യമായി നശിപ്പിച്ചു അല്ലെങ്കിൽ,,, എന്നിവയിൽ രണ്ടു മണിക്കൂർ മുതൽ ഒമ്പത് ദിവസം വരെ ജീവിക്കാൻ വൈറസിനെ ആകുമെന്നാണ് യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ശാസ്ത്രജ്ഞർ പറയുന്നത്. മദ്യത്തെ കാളും ശക്തമായ പ്രതിരോധമാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത്. ശുചിത്വം പാലിച്ചാൽ നമുക്ക് പല രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കും. എന്തൊക്കെയായാലും നാം ഇതിനെ ഒറ്റക്കെട്ടായി നേരിടും എന്നുള്ള ആത്മവിശ്വാസം നമുക്കുള്ളിൽ എന്നുമുണ്ടാകും നാം അതിനെ പ്രതിരോധിക്കും. 
ആദിത്യ. എ. വി.
8 A ജി.എച്ച്. എസ്.എസ്.ചായ്യോത്ത്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം