ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/അക്ഷരവൃക്ഷം/ നൊമ്പര കാഴ്ച

നൊമ്പര കാഴ്ച


പ്രിയപ്പെട്ട കൂട്ടുകാരെ

ഞാൻ നിങ്ങളുടെ സ്വന്തം കൂട്ടുകാരന് അദ്വൈത് കൃഷ്ണ

രണ്ട് പരീക്ഷയും കഴിഞ്ഞ് മൂന്നാമത്തെ പരീക്ഷയായ സയൻസ് തരക്കേടില്ലാതെ എഴുതി എസ് എസ് എൽ സി പ്ലസ് ടു പരീക്ഷ തുടങ്ങുന്നതിനാൽ ഞങ്ങളുടെ പരീക്ഷയും ആഴ്ചയിൽ ഒരു ദിവസം ആക്കി മാറ്റി . വൈകുന്നേരം അച്ഛനും ഞാനും ടിവിയിൽ വാർത്ത കാണുന്ന സമയത്ത് ഒരു മാസം മുന്നേ ചൈനയിലെ വുഹാനി ൽ ഒരാൾക്ക് വൈറസ് ബാധ ധ ഏൽക്കാൻ ഇടയായി ഒരാഴ്ച കഴിഞ്ഞപ്പോൾ പനിബാധിച്ച് അയാൾ ഡോക്ടറെ കാണിച്ചു. അയാൾ കാണിച്ച ഡോക്ടർ ഇതേ വൈറസ് വൈറസ് ബാധയേറ്റ 10 ദിവസത്തിനകം മരിക്കുകയും ചെയ്തു. ലോകമെമ്പാടും അങ്ങനെ ലോകമെമ്പാടും 20 ലക്ഷത്തിലധികം പേർക്ക് ഈ രോഗം പിടിപെടുകയും ചെയ്തു. ഞങ്ങൾ മരിക്കാനിടയായ ഒന്നര ലക്ഷത്തിലധികം ജനങ്ങൾ മരിക്കാൻ ഇടയാക്കുകയും ചെയ്ത മഹാ വ്യക്തിയെ പിടിച്ചുകെട്ടാൻ ലോകരാഷ്ട്രങ്ങൾ ശത്രുത മറന്ന് ഒരുമിക്കുന്ന കാഴ്ചയും നാം കാണുകയാണ്..

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് ഒരു പരിധിവരെ ഈ രോഗത്തെ തടയാൻ സാധിച്ചു ഈ മാറാവ്യാധി യെ കോമഡി19 എന്നും പേരുനൽകി. കൊറോണ 19 എന്ന കൊറോണ വൈറസ് എന്ന മഹാവ്യാധി നമ്മുടെ കേരളത്തിലും എത്തി മഹാവ്യാധി യെ തടയാൻ വേണ്ടി നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി ലോക ഡോൺ ഏർപ്പെടുത്തി

എല്ലാ ജനങ്ങളും വീട്ടിൽ നിൽക്കുക മാത്രമല്ല പരിസര ശുചീകരണവും വ്യക്തിശുചിത്വവും നടത്തണമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറും പറഞ്ഞു. ഈ രോഗത്തെ പറ്റി കേട്ടപ്പോൾ എനിക്ക് ആദ്യം പേടി തോന്നിയെങ്കിലും ഭയപ്പെടേണ്ട ജാഗ്രത മതി എന്ന് അച്ഛൻ എനിക്ക് പറഞ്ഞു തന്നു.

ഞാനും അച്ഛനും അമ്മയും അനിയത്തിയും ചേർന്ന് വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തു. ലോക ഡോൺ കാലമായതുകൊണ്ട് വീട്ടിൽ തന്നെ ഒരു പച്ചക്കറി തോട്ടവും ഒരു പൂന്തോട്ടവും ചെറിയതോതിൽ ഞാൻ ഉണ്ടാക്കി.

ആയിടക്ക് മേടമാസപുലരിയിൽ വിഷു ദിവസവും വന്നെത്തി. പടക്കങ്ങളും പുത്തൻ ഉടുപ്പും ഇല്ലാതെ ഒരു വിഷുക്കാലം

ഞാൻ വിഷു ദിനത്തിൽ രാവിലെ ഉണ്ണിക്കണ്ണനെ കണി കാണുമ്പോൾ മഹാ വ്യക്തിയെ അകറ്റി തരാനും ഇതിനു വേണ്ടി പ്രവർത്തിക്കുന്ന അനേകായിരം ഡോക്ടർമാരും നേഴ്സുമാരും പോലീസുകാരും സന്നദ്ധപ്രവർത്തകരും മഹാവ്യാധി മൂലം മരിച്ച ജനങ്ങൾക്കുവേണ്ടി നിലവിളക്കിനു മുൻപിൽ കണ്ണടച്ച് പ്രാർത്ഥിച്ചു. ദൈവമേ ഈ കൊറോണ എന്ന മഹാ വ്യക്തിയെ ലോകത്ത് നിന്നും അടർത്തിമാറ്റി ഞങ്ങളെ പുതിയ വെളിച്ചം നൽകുവാനും പുതു കാൽവെയ്പ്പ് ഓടെ പുതു കാൽ വെ പോടെ അക്ഷരമുറ്റത്തേക്ക് എത്തിച്ചു തരണേ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിച്ചു.


എന്ന് അദ്വൈത് കൃഷ്ണ


ADVAITH KRISHNA
7 D ജി.എച്ച്. എസ്.എസ്.ചായ്യോത്ത്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം